Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അവന്റെയോ അവളുടെയോ മറ്റുള്ളവരുടെയോ പ്രശ്‌നങ്ങൾക്ക് ആരെയും കുറ്റം പറയാനാകില്ല'; ട്രാൻസ്ജൻഡർ വിഭാഗത്തെ വിശേഷിപ്പിച്ചത് അദർ പീപ്പിളെന്ന വാക്കുപയോഗിച്ച് അടക്കി പിടിച്ച ചിരിയോടെ; കേട്ടയുടൻ ഡെസ്‌കിൽ കയ്യടിച്ച് എംപിമാർ; വൻ വിവാദത്തിന് തിരികൊളുത്തി ലോക്‌സഭയിൽ മേനകാ ഗാന്ധിയുടെ പ്രസംഗം

'അവന്റെയോ അവളുടെയോ മറ്റുള്ളവരുടെയോ പ്രശ്‌നങ്ങൾക്ക് ആരെയും കുറ്റം പറയാനാകില്ല'; ട്രാൻസ്ജൻഡർ വിഭാഗത്തെ വിശേഷിപ്പിച്ചത് അദർ പീപ്പിളെന്ന വാക്കുപയോഗിച്ച് അടക്കി പിടിച്ച ചിരിയോടെ; കേട്ടയുടൻ ഡെസ്‌കിൽ കയ്യടിച്ച് എംപിമാർ;  വൻ വിവാദത്തിന് തിരികൊളുത്തി ലോക്‌സഭയിൽ മേനകാ ഗാന്ധിയുടെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി ലോക്‌സഭയിൽ ട്രാൻസ്‌ജെന്ററുകളെയും ലൈംഗിക തൊഴിലാളികളേയും പറ്റി നടത്തിയ പ്രസംഗം വൻ വിവാദത്തിലേക്ക്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ബിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ലോക്‌സഭയിൽ മേനക നടത്തിയ പ്രസംഗം വിവാദമായത്. സംഭവത്തിൽ മേനകയെ വിമർശിക്കുകയും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രോഷം അണപൊട്ടിയൊഴുകുകയാണ്.

ട്രാൻസ്ജെൻഡർ വിഭാഗത്തെ 'അദർ പീപ്പിൾ' എന്ന് വിശേഷിപ്പിച്ച മേനഗാഗാന്ധി അപഹസിക്കുന്ന രീതിയിൽ അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപ്പറ്റി സംസാരിച്ചത്. മേനകാ ഗാന്ധിയുടെ പ്രസംഗം കേട്ട് എംപിമാർ ഡെസ്‌ക്കിൽ കയ്യടിച്ച് ചിരിച്ചു. ഇതിന് പി്ന്നാലെയാണ് മേനകയ്‌ക്കെതിരെ വിവാദ ശരങ്ങൽ വന്നുതുടങ്ങിയത്.

വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മേനകാ ഗാന്ധിക്ക് ട്രാൻസ്ജെൻഡറുകളെയും ലൈംഗിക തൊഴിലാളികളെയും അഭിസംബോധന ചെയ്തു സംസാരിക്കാൻ അറിയില്ലെന്നും മേനകാഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

''ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണ്, മനുഷ്യർ തന്നെയാണ്. വിലകുറഞ്ഞ അംഗവിക്ഷേപത്തിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തെ ഒന്നാകെ ആക്ഷേപിച്ച മേനകാഗാന്ധി മാപ്പ് പറയണം. ഒരു ക്യാബിനറ്റ് മന്ത്രിയിൽ നിന്നുള്ള ഈ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിക്കുന്നതും,ലജ്ജിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്'' ട്രാൻസ്ജെൻഡർ പ്രവർത്തക മീര സംഗമിത്ര ട്വിറ്ററിൽ കുറിച്ചു. മേനകാഗാന്ധിയുടെ പ്രസംഗത്തെ തമാശയായി ഏറ്റെടുത്ത എംപിമാരെയും മീര രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

'ഈ ബിൽ മനുഷ്യക്കടത്തിൽ അകപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണ്. ലൈംഗിക തൊഴിലാളികളെ ഈ ഗണത്തിലേക്ക് പരിഗണിക്കാനാകില്ല. കാരണം സ്വയം ലൈംഗികവൃത്തി തിരഞ്ഞെടുത്തവരെ ഇരയായി പരിഗണിക്കാനാകില്ല. അവന്റെയൊ അവളുടെയൊ,അതായത് മറ്റുള്ളവരുടെയൊ(other ones) പ്രശ്നങ്ങൾക്ക് ആരെയും കുറ്റപ്പെടുത്താനും ആകില്ല. അതുകൊണ്ട് തന്നെ ഈ ബിൽ ലൈംഗിക തൊഴിലാളികളെ ഒരു രീതിയിലും ഉപദ്രവിക്കാൻ ഉദ്ദേശിച്ചുള്ളതല്ല'.

നിവൃത്തി കേട് കൊണ്ട് ലൈംഗിക വൃത്തിയിലേർപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങളെ അപഹസിക്കുന്നതായിരുന്നു മേനകാ ഗാന്ധിയുടെ വാക്കുകൾ. മാത്രമല്ല ലോക്സഭയിൽ ഈ വാക്കുകൾ പറയുമ്പോഴുള്ള മേനകാഗാന്ധിയുടെ ശരീര ഭാഷ ട്രാൻസ്‌ജെൻഡർ വിഭാഗത്തോടും ലൈംഗിക തൊഴിലിലേർപ്പെടുന്നവരോടുമുള്ള അവജ്ഞ വെളിവാക്കുന്നതായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP