Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡൽഹി ജുമാമസ്ജിദിന്റെ അനന്തരാവകാശിയായ ഇമാമിന്റെ മകൻ വിവാഹം കഴിക്കുന്നത് ഹിന്ദു പെൺകുട്ടിയെ; ഔദ്യോഗികമായി നിഷേധിക്കുമ്പോഴും മതം മാറ്റം നടന്നെന്ന് റിപ്പോർട്ടുകൾ

ഡൽഹി ജുമാമസ്ജിദിന്റെ അനന്തരാവകാശിയായ ഇമാമിന്റെ മകൻ വിവാഹം കഴിക്കുന്നത് ഹിന്ദു പെൺകുട്ടിയെ; ഔദ്യോഗികമായി നിഷേധിക്കുമ്പോഴും മതം മാറ്റം നടന്നെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: ഡൽഹി ഇമാം സാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുടെ മകൻ ഷബാൻ ബുഖാരിക്ക് ഹിന്ദു യുവതി വധുവാകുന്നു. ഗസ്സിയാബാദിൽ നിന്നുള്ള ഇരുപതുകാരിയാണ് ഷബാന്റെ ജീവിതസഖിയാകുന്നത്. പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രണയവിവാഹമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി പെൺകുട്ടി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് സൂചന. പെൺകുട്ടി ഖുറാൻ പഠനം ആരംഭിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബർ പതിമൂന്നിനാണ് വിവാഹം. ആദ്യം വിവാഹത്തെ എതിർത്തെങ്കിലും പെൺകുട്ടി ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറായതോടെ ഡൽഹി ഇമാം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

അമിറ്റി സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദധാരിയായ ഷബാൻ ബുഖാരി കഴിഞ്ഞ വർഷം ഇമാമായി അഭിഷിക്തനായിരുന്നു. തന്റെ പിതാവിന്റെ പിൻഗാമിയായി രാജ്യത്തെ ഏറ്റവും വലിയ മോസ്‌കിന്റെ പിന്തുടർച്ചാവകാശിയാണ് ഷബാൻ.

Stories you may Like

More News in this category+

MNM Recommends +

Go to TOP