Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസുകാരന്റെ മകന്റെ തോക്കെടുത്തുള്ള കളി നാലുവയസ്സുകാരന്റെ ജീവനെടുത്തു; അച്ഛന് സസ്‌പെൻഷൻ; മകൻ അറസ്റ്റിലും

പൊലീസുകാരന്റെ മകന്റെ തോക്കെടുത്തുള്ള കളി നാലുവയസ്സുകാരന്റെ ജീവനെടുത്തു; അച്ഛന് സസ്‌പെൻഷൻ; മകൻ അറസ്റ്റിലും

പട്‌ന: പൊലീസുകാരനായ അച്ഛന്റെ തോക്കെടുത്ത് കളിച്ച മകന്റെ കൈയിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് നാല് വയസുകാരൻ മരിച്ചു. അയൽവാസിയായ ആര്യനാണ് മരിച്ചത്.

പാട്‌നയിലെ ഫുൽവാരിഷെരീഫ് പൊലീസ് സ്റ്റേഷനതിർത്തിയിലുള്ള ബിർല കോളനിയിലാണ് സംഭവം. ഫുൽവാരിഷെരീഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഹവീൽദർ പരശുറാമിന്റെ മകൻ പ്രദീപ് കുമാർ(18) ആണ് നാല് വയസുള്ള ആര്യനെ വെടിവച്ച് കൊന്നത്. പരശുറാമിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതായി പട്‌ന എസ് എസ് പി ജിതേന്ദർ റാണ അറിയിച്ചു. പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച കുട്ടിയുടെ അച്ഛനായ അനിൽ കുമാറും പ്രദീപിന്റെ അച്ഛനും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. അടുത്തടുത്ത വീടുകളിലായിരുന്നു ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. രാവിലെ ഒൻപത് മണിക്ക് പരശുറാം ജോലിക്ക് പോകാൻ തയ്യാറാകവെ ഔദ്യോഗിക തോക്കിൽ വെടിയുണ്ട നിറച്ച് മേശപ്പുറത്ത് വച്ചു. ഇതു കണ്ട മകൻ പ്രദീപ് കളിക്കാനായി തോക്കടുക്കുകയായിരുന്നു.

ഈ സമയം ആര്യനേയും എടുത്ത് അമ്മ വീടിനു പുറത്ത് നിൽക്കുകയായിരുന്നു. കുട്ടിയെ പേടിപ്പിക്കാനായി പ്രദീപ് തോക്ക് ആര്യന്റെ വയറിന് നേരെ ചൂണ്ടി. പെട്ടെന്ന് അബദ്ധത്തിൽ കാഞ്ചി വലിക്കുകയും വെടിയുണ്ട കുഞ്ഞിന്റെ വയറ്റിൽ തറയ്ക്കുകയുമായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അബദ്ധം പറ്റിയതറിഞ്ഞ് പേടിച്ച പ്രദീപ് തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് അവിടെ നിന്നും ഓടി പോയെങ്കിലും പിന്നീട് പെതിരിച്ചെത്തി. അപ്പോഴായിരുന്നു അറസ്റ്റ്. പരശുറാമിന്റെ കൈയിലുണ്ടായിരുന്ന ഔദ്യോഗിക തോക്ക് പൊലീസ് പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP