Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗോവധത്തിന്റെ പേരിൽ നടന്ന കൊലപാതകത്തിൽ 11 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് കോടതി; പ്രതികൾ ഗൂഢാലോചന നടത്തിയാണ് കൃത്യം ചെയ്തതെന്നതും തെളിഞ്ഞു; മാരുതി വാനിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് നടത്തിയ ആൾക്കൂട്ട കൊലയിൽ ശിക്ഷാ വിധി 20ന്

ഗോവധത്തിന്റെ പേരിൽ നടന്ന കൊലപാതകത്തിൽ 11 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് കോടതി; പ്രതികൾ ഗൂഢാലോചന നടത്തിയാണ് കൃത്യം ചെയ്തതെന്നതും തെളിഞ്ഞു; മാരുതി വാനിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് നടത്തിയ ആൾക്കൂട്ട കൊലയിൽ ശിക്ഷാ വിധി 20ന്

റാഞ്ചി: ഝാർഖണ്ഡിൽ ഗോവധം ആരോപിച്ച് നടന്ന കൊലപാതകത്തിൽ 11 പേർ കുറ്റക്കാരെന്നും ഇവർ ഇത്തരമൊരു കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയത് തെളിഞ്ഞെന്നും കോടതി. ജാർഖണ്ഡ് വിചാരണ കോടതിയുടേതാണ് ഈ പതിനൊന്ന് പ്രതികൾക്കുള്ള ശിക്ഷ മാർച്ച് 20ന് വിധിക്കും.

ഗോവധത്തിന്റെ പേരിൽ രാജ്യത്ത് നടന്ന കൊലപാതകങ്ങളിൽ ആദ്യത്തെ വിധിയാണിത്. ബീഫ് കടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷമാണ് ഝാർഖണ്ഡിൽ അസ്ഗർ അൻസാരിയെന്നയാളെ മർദ്ദിച്ച് കൊലപ്പെടുത്തുകയും വാഹനം കത്തിക്കുകയും ചെയ്തത്. ഗോ സംരക്ഷണത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഝാർഖണ്ഡിലെ രാംഗട്ട് ജില്ലയിൽ അലിമുദ്ദിൻ എന്ന് വിളിക്കുന്ന അസ്ഗർ അൻസാരി കൊല്ലപ്പെട്ടത്.

അൻസാരി മാരുതി വാനിൽ ബീഫ് കടത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഭജർദന്ത് ഗ്രാമത്തിന് സമീപമുള്ള ക്ഷേത്രത്തിന് മുന്നിൽ അലിമുദ്ദിന്റെ വണ്ടി തടഞ്ഞ് നിർത്തി ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കേണപേക്ഷിച്ചിട്ടും മർദ്ദനം തുടരുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് അലിമുദ്ദിൻ സഞ്ചരിച്ച മാരുതി വാന് ഇവർ തീവെച്ചു.

സംഭവമറിഞ്ഞ് പൊലീസ് ഇയാളെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം മുൻ കൂട്ടി ആസുത്രണം ചെയ്തതാണെന്ന് സംശയിക്കുന്നുവെന്ന് എഡിജിപി ആർകെ മാലിക് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

അലിമുദ്ദിന്റെ പേരിൽ കൊലപാതകക്കേസും, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസും രജിസ്റ്റർ ചെയ്തിരുന്നുവെന്നും കന്നുകാലി വ്യാപാരികളായ ചിലർ ചേർന്ന് ഇയാൾക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും എഡിജിപി വെളിപ്പെടുത്തിയിരുന്നു. രാജ്യത്ത് ഗോവധത്തിന്റെ പേരിൽ സംഘപരിവാർ നടത്തിവന്ന അക്രമങ്ങളിലും കൊലപാതകങ്ങളിലും പലയിടത്തും കേസ് ഉണ്ടെങ്കിലും മിക്കവയിലും വിചാരണയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു കേസിൽ വിധി വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP