Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ ലൈംഗികാസക്തി അതിരുകടന്നു; പൊറുതിമുട്ടിയ ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി രക്ഷകനായി

ഭാര്യയുടെ ലൈംഗികാസക്തി അതിരുകടന്നു; പൊറുതിമുട്ടിയ ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി രക്ഷകനായി

മുംബൈ: ഭാര്യയുടെ അമിത ലൈംഗിക താല്പര്യത്തിൽനിന്ന് രക്ഷപ്പെടാൻ വിവാഹമോചന ഹർജി ഫയൽ ചെയ്ത യുവാവിന് കോടതിയുടെ അനുകൂല വിധി. മുംബൈയിലെ കുടുംബകോടതിയാണ് യുവാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. കേസ് കോടതിയിലെത്തിയിട്ടും ഭാര്യ പ്രതികരിക്കാതിരുന്നതിനാലാണ് യുവാവിന് അനുകൂലമായി വിധി പ്രസ്താവിക്കുന്നതെന്ന് വിധിന്യായത്തിൽ കുടുംബകോടതി ജഡ്ജി ലക്ഷ്മി റാവു ചൂണ്ടിക്കാട്ടി.

2012 ഏപ്രിലിലാണ് ഇവരുടെ വിവാഹം നടന്നത്. ഭാര്യയുടെ അമിത ലൈംഗിക ദാഹം കുടുംബജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നു കാട്ടി ജനുവരിയിലാണ് യുവാവ് കോടതിയെ സമീപിച്ചത്. ലൈംഗിക കാര്യങ്ങളിൽ ആർത്തി കാണിക്കാറുള്ള ഭാര്യ അതിനു വഴങ്ങിയില്ലെങ്കിൽ അനാവശ്യമായി വഴക്കുണ്ടാക്കാറുണ്ടെന്ന് യുവാവ് പരാതിപ്പെട്ടു. വിവാഹം നടന്ന സമയം മുതൽ ലൈംഗികാസക്തി അധികമായ ഭാര്യയുടെ പീഡനത്തിന് ഇരയാകുകയാണ് താനെന്നും യുവാവ് കോടതിയെ ബോധിപ്പിച്ചു.

ചില മരുന്നുകൾ കഴിക്കാനും മദ്യപിക്കാനും ഭാര്യ എപ്പോഴും നിർബന്ധിക്കുമായിരുന്നെന്നും യുവാവ് ആരോപിച്ചു. അസ്വാഭാവിക
 ലൈംഗികവേഴ്ചയ്ക്കും ഭാര്യ നിർബന്ധിക്കാറുണ്ടെന്നും അത് എതിർത്താൽ വിരോധത്തോടെ തന്നോട് പെരുമാറുമെന്നും യുവാവ് പറഞ്ഞു. ജോലി കഴിഞ്ഞ് തളർന്ന് അവശനായി എത്തിയാലും അല്പം പോലും വിശ്രമിക്കാൻ തനിക്ക് അവസരം കിട്ടാറില്ല. ഏതുസമയത്തും ഭാര്യയുടെ അടങ്ങാത്ത മോഹങ്ങൾക്ക് വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ആഗ്രഹങ്ങൾ പൂർത്തീകരിച്ചു നൽകിയില്ലെങ്കിൽ മറ്റു പുരുഷന്മാരെ തേടിപ്പോകുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു.

വയറുവേദനയെത്തുടർന്ന് 2012 ഡിസംബറിൽ ആശുപത്രിയിലായിരുന്നപ്പോൾ തന്നെ ശുശ്രൂഷിക്കാൻ പോലും ഭാര്യ കൂട്ടാക്കിയില്ല. ഭർത്താവിനെ കൈയൊഴിഞ്ഞ് സഹോദരിയുടെ വീട്ടിലായിരുന്നു ആ സമയം ഇവരുടെ താമസമെന്നും പരാതിയിൽ പറയുന്നു. രോഗബാധിതനായതിനാൽ ശാരീരിക ബന്ധം പുലർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ട സമയത്തുപോലും ഭാര്യ തന്നെ വെറുതെ വിടാൻ കൂട്ടാക്കിയിട്ടില്ല.

ഭാര്യയുടെ സമീപനം തന്റെ ജീവിതം ഭയാനകമാക്കി മാറ്റിയെന്നും യുവാവ് പരാതിപ്പെട്ടു. കേസിൽ നേരിട്ട് ഹാജാരാവാൻ നിർദ്ദേശിച്ചിട്ടും ഭാര്യ ഹാജരായിരുന്നില്ല. ഭാര്യ ഹാജരാകാത്തതിനാൽ ഭർത്താവിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP