Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിതയുടെയും തെലുങ്കു നടൻ ശോഭൻ ബാബുവിന്റെയും മകനെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം; ബന്ധം തെളിയിക്കാൻ തിരുപ്പൂർ സ്വദേശിയായ യുവാവ് സമർപ്പിച്ച രേഖകൾ മുഴുവൻ വ്യാജം

ജയലളിതയുടെയും തെലുങ്കു നടൻ ശോഭൻ ബാബുവിന്റെയും മകനെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം; ബന്ധം തെളിയിക്കാൻ തിരുപ്പൂർ സ്വദേശിയായ യുവാവ് സമർപ്പിച്ച രേഖകൾ മുഴുവൻ വ്യാജം

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചയാളെ അറസ്റ്റ് ചെയ്യാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് തിരുപ്പൂർ സ്വദേശിയായ കൃഷ്ണമൂർത്തി കോടതിയെ സമീപിച്ചത്.

ജയലളിതയുടെയും തെലുങ്കു നടൻ ശോഭൻ ബാബുവിന്റെയും മകനാണെന്നായിരുന്നു ഇയാൾ അവകാശപ്പെട്ടിരുന്നത്. ഇവർ ഒപ്പിട്ട വിൽപത്രവും കൃഷ്ണമൂർത്തി കോടതിയിൽ ഹാജരാക്കിയിരുന്നു.

ഇയാൾ കോടതിയെ കബളിപ്പിക്കുക മാത്രമല്ല വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തെന്ന് കോടതി പറഞ്ഞു. ഇയാൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

കോടതിയെ സമീപിച്ച കൃഷ്ണമൂർത്തിയോട് രേഖകൾ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്ക് മുന്നിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന്, ജയലളിതയുടെയും ശോഭൻ ബാബുവിന്റെയും ഫോട്ടോകളും ഒപ്പും ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

തിരുപ്പൂരുള്ള ഇയാളുടെ ഇപ്പോഴത്തെ മാതാപിതാക്കൾ തന്നെയാണ് ഇയാളുടെ യഥാർത്ഥ അമ്മയും അച്ഛനുമെന്നും തിരിച്ചറിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP