Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊൽക്കത്തയിൽ ട്രെയിനിറങ്ങിയ സിപിഐ എംഎൽ നേതാവിനെ കാണാതായി; ബംഗാളിൽ കർഷക പ്രക്ഷോഭം നയിച്ച കെ എൻ രാമചന്ദ്രന്റെ തിരോധാനത്തിനു പിന്നിൽ മമത സർക്കാരിന്റെ ഭരണകൂട ഭീകരതയെന്നു റെഡ് സ്റ്റാർ നേതാക്കൾ

കൊൽക്കത്തയിൽ ട്രെയിനിറങ്ങിയ സിപിഐ എംഎൽ നേതാവിനെ കാണാതായി; ബംഗാളിൽ കർഷക പ്രക്ഷോഭം നയിച്ച കെ എൻ രാമചന്ദ്രന്റെ തിരോധാനത്തിനു പിന്നിൽ മമത സർക്കാരിന്റെ ഭരണകൂട ഭീകരതയെന്നു റെഡ് സ്റ്റാർ നേതാക്കൾ

കൊൽക്കത്ത: ബംഗാളിൽ കർഷകപ്രക്ഷോഭത്തിനു നേതൃത്വം നൽകിയ സിപിഐ (എംഎൽ) റെഡ്സ്റ്റാർ നേതാവ് കെ എൻ രാമചന്ദ്രണെ കാണാതായി. ഇന്ന് രാവിലെ അഞ്ചോടെ കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയശേഷമാണ് രാമചന്ദ്രനെ കാണാതായത്.

രാമചന്ദ്രന്റെ തിരോധാനത്തിന് പിന്നിൽ മമത സർക്കാരിന്റെ ഭരണകൂട ഭീകരതയാണെന്നു റെഡ് സ്റ്റാർ നേതാക്കൾ പറഞ്ഞു. അനധികൃത കസ്റ്റഡിലാണു രാമചന്ദ്രനെന്ന് സംശയിക്കുന്നതായും റെഡ്സ്റ്റാർ നേതാക്കൾ പറഞ്ഞു.

മമത സർക്കാർ പവർ ഗ്രിഡിനായി കൃഷിഭൂമി ഏറ്റെടുത്തതിനെതിരെ 24 പർഗാനയിലെ ഭംഗാറിൽ കർഷകർ സമരത്തിലാണ്. കെ എൻ രാമചന്ദ്രൻ അഖിലേന്ത്യാ സെക്രട്ടറിയായിട്ടുള്ള സിപിഐ (എംഎൽ) റെഡ് സ്റ്റാറും സമരത്തിന് മുൻനിരയിലുണ്ട്. കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ച സമരക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 2 കർഷകർ വെടിയേറ്റു മരിച്ചിരുന്നു. തുടർന്ന് പ്രക്ഷോഭസ്ഥലത്തേക്ക് തിരിച്ചതായിരുന്നു കെ എൻ രാമചന്ദ്രൻ. ഇതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP