Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; ശശീന്ദ്രന്റെ രാജി വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് ചാണ്ടിയുടെ മന്ത്രിമോഹത്തെ തള്ളി സി.പി.എം കേന്ദ്രനേതൃത്വവും; പുതിയ മന്ത്രി വേണ്ടെന്ന് ഉറച്ച് സർക്കാരും

തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; ശശീന്ദ്രന്റെ രാജി വിഷയത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ കുവൈറ്റ് ചാണ്ടിയുടെ മന്ത്രിമോഹത്തെ തള്ളി സി.പി.എം കേന്ദ്രനേതൃത്വവും; പുതിയ മന്ത്രി വേണ്ടെന്ന് ഉറച്ച് സർക്കാരും

ന്യൂഡൽഹി: എ.കെ. ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ എൻസിപിയുടെ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ സി.പി.എം കേന്ദ്ര നേതൃത്വം തന്നെ എതിർപ്പുമായി രംഗത്തെത്തിയതോടെ എൻസിപിക്ക് കേരളത്തിൽ ഇപ്പോൾ മന്ത്രിസ്ഥാനം നൽകില്ലെന്ന് ഉറപ്പായി. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ നേരത്തേ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് എതിർപ്പുണ്ടായിരുന്നു.

ശശീന്ദ്രനെതിരെ വിവാദം ഉയർന്നതോടെ ഇക്കാര്യത്തിലും തോമസ് ചാണ്ടിക്കും പങ്കുണ്ടെന്ന നിലയിലും എൻസിപിയിൽതന്നെ വാദവും ഉയർന്നു. ഗൂഢാലോചന നടന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും എ്ന്നാണ് സൂചനകൾ. ഇതോടെ തോമസ് ചാണ്ടിയെ മന്ത്രിയാക്കേണ്ടതില്ലെന്നും ആദ്യംതന്നെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യമാണ് സി.പി.എം കേന്ദ്രനേതൃത്വവും ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ഇപ്പോൾ തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം ഉചിതമാകില്ലെന്നാണു വിലയിരുത്തൽ. സംസ്ഥാനതലത്തിൽ വേണം മന്ത്രിയെ തീരുമാനിക്കാനെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഒരു മന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോൾ കേന്ദ്രനേതൃത്വം ഇടപെടില്ലെന്നാണു വിവരം. സംസ്ഥാനതലത്തിൽ എന്തെങ്കിലും തരത്തിൽ തർക്കമുണ്ടാകുകയോ മറ്റേതെങ്കിലും സങ്കീർണ ഘട്ടം വരികയോ ആണെങ്കിൽ ഇടപെട്ടാൽ മതിയെന്നാണു ധാരണ. ഈ സാഹചര്യങ്ങളാണെങ്കിൽ മാത്രം പരസ്യ പ്രതികരണവും മതിയെന്നു തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ തോമസ് ചാണ്ടിക്കെതിരെ നേരത്തേ തന്നെ വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതാണ് തോമസ് ചാണ്ടിയുടെ മന്ത്രിസഭാ പ്രവേശനം ഉചിതമാകില്ലെന്ന വിലയിരുത്തലിനു കാരണം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സംസ്ഥാന നേതൃത്വത്തെയോ എൻസിപിയെയോ അറിയിച്ചിട്ടില്ല. ഇക്കാര്യത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി അനൗദ്യോഗികമായി ചർച്ച നടത്തും.

അതേസമയം, ഗോവയിൽ എൻസിപി എംഎൽഎ, ബിജെപിയെ പിന്തുണച്ചത് എൽഡിഎഫ് പരിശോധിക്കും. പാർട്ടി എംഎൽഎ ചർച്ചിൽ അലിമാവോയാണു പിന്തുണ നൽകിയത്. ബിജെപിക്കെതിരെ വിശാലമായ മതേതര പ്രതിരോധനിര ഉണ്ടാക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. അതുകൊണ്ടുതന്നെ ഗോവയിലെ എൻസിപി നിലപാട് സി.പി.എം വലിയ പ്രശ്‌നമായിത്തന്നെയാണ് എടുത്തിട്ടുള്ളതും. എൻസിപി കേരള ഘടകം ഇക്കാര്യത്തിൽ നിലപാടു വിശദീകരിക്കേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP