Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരെത്തിയാലും ജീവനക്കാരെത്താത്ത എയർ ഇന്ത്യ; പത്തു മാസം വിമാനങ്ങൾ വൈകിയത് 1000 തവണ; ഷിക്കാഗോ യാത്രക്കാർ ഡൽഹിയിൽ കുടുങ്ങിയത് 15 മണിക്കൂർ

യാത്രക്കാരെത്തിയാലും ജീവനക്കാരെത്താത്ത എയർ ഇന്ത്യ; പത്തു മാസം വിമാനങ്ങൾ വൈകിയത് 1000 തവണ; ഷിക്കാഗോ യാത്രക്കാർ ഡൽഹിയിൽ കുടുങ്ങിയത് 15 മണിക്കൂർ

ഡൽഹി: കെടുകാര്യസ്ഥതയുടെ മൂർത്തിരൂപമായി മാറുകയാണ് എയർ ഇന്ത്യയെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം വീണ്ടും അരങ്ങേറിയത്. എയർ ഇന്ത്യയുടെ വിമാനങ്ങൾ വൈകിയോടുക എന്നത് സ്ഥിരമായിട്ടുണ്ടെങ്കിലും ഒരു ജീവനക്കാരൻ എത്താത്തതിന്റെ പേരിൽ 329 യാത്രക്കാർക്ക് 15 മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് എത്ര അരോചകമായ കാര്യമാണ്. ഷിക്കാഗോയിലേക്ക്  പോകേണ്ട എയർ ഇന്ത്യ വിമാനമാണ് കഴിഞ്ഞ ദിവസം 15 മണിക്കൂർ വൈകി യാത്ര പുറപ്പെട്ടത്.

പുലർച്ചെ രണ്ടു മണിക്കാണ് എയർ ഇന്ത്യയുടെ വിമാനം ഡൽഹിയിൽ നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ കാബിൻ ക്രൂ സമയത്ത് എത്താതിരുന്നതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകുകയായിരുന്നു. വൈകിയ കാബിൻ ക്രൂവിനു പകരം ആളെ നിയമിക്കാൻ സംവിധാനം ഇല്ലാതിരുന്നതും സംഭവം വഷളാകാൻ ഇടയാക്കി. പിന്നീട് വൈകുന്നേരം 5.30ന് കാബിൻ ക്രൂ എത്തിയതോടെയാണ് ഷിക്കാഗോ വിമാനം പുറപ്പെട്ടത്.

അതേസമയം വിമാനം ഇത്രയേറെ വൈകിയതിൽ മുതിർന്ന എയർ ഇന്ത്യ ഉദ്യോഗസ്ഥർ കടുത്ത രോഷം പ്രകടിപ്പിച്ചുവെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. എയർ ഇന്ത്യയുടെ സ്ഥിരമായ  മോശം ഓൺ ടൈം പെർഫോർമൻസ് (OTP) കാരണം ഇതിന്റെ പ്രവർത്തനം വിലയിരുത്താൻ മുൻ സെക്രട്ടറി വി സോമസുന്ദരത്തെ നിയോഗിച്ചിട്ടുണ്ട്.

കാബിൻ ക്രൂ എത്താൻ വൈകിയതു മൂലം എയർ ഇന്ത്യ വിമാനങ്ങൾ മുടങ്ങുന്നത് പതിവായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. 2014 ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇത്തരത്തിൽ വിമാനം വൈകിയിട്ടുള്ളത് 1000 തവണയാണ്. മൊത്തം 988 വിമാനങ്ങളാണ് ഇത്തരത്തിൽ വൈകി സർവീസ് നടത്തിയത്. അതായത്ത ദിവസവും എയർ ഇന്ത്യയുടെ വിമാനങ്ങൾ ശരാശരി മൂന്നെണ്ണം വീതം വൈകിയോടുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP