Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്രയേൽ നിർമ്മിത ആളില്ലാ വിമാനവുമായി മാവോയിസ്റ്റ് വേട്ട; മരക്കുട്ടങ്ങൾക്കിടയിൽ പതിയിരിക്കുന്നവരേയും കണ്ടെത്തുന്ന ഡ്രോൺ; ഛത്തീസ്‌ഗഢിൽ 24 ജാവാന്മാരെ കൊന്നതിന് പ്രതികാരം തീർക്കാനുറച്ച് സിആർപിഎഫ്

ഇസ്രയേൽ നിർമ്മിത ആളില്ലാ വിമാനവുമായി മാവോയിസ്റ്റ് വേട്ട; മരക്കുട്ടങ്ങൾക്കിടയിൽ പതിയിരിക്കുന്നവരേയും കണ്ടെത്തുന്ന ഡ്രോൺ; ഛത്തീസ്‌ഗഢിൽ 24 ജാവാന്മാരെ കൊന്നതിന് പ്രതികാരം തീർക്കാനുറച്ച് സിആർപിഎഫ്

ഭോപ്പാൽ: മ്യാന്മാറിൽ നിന്നുള്ള തീവ്രവാദികളെ ഇന്ത്യ അതിർത്തി കടന്ന് തുരത്തിയത് ലോക രാഷ്ട്രങ്ങളെ പോലെ ഞെട്ടിച്ചു. പിന്നെ പാക്കിസ്ഥാനിലേക്കുള്ള സർജിക്കൽ സ്‌ട്രൈക്ക്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവർക്കുള്ള മുൻകരുതലായിരുന്നു ഇതൊക്കെ. എന്നിട്ടും മാവോയിസ്റ്റുകൾ ഒന്നും പഠിച്ചില്ല. കഴിഞ്ഞ ദിവസം 24 സിആർപിഎഫ് ജവാന്മാരെയാണ് ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾ കൊന്നത്. ഇതിന് തിരിച്ചടി നൽകാനൊരുങ്ങുകയാണ് സിആർപിഎഫ്.

ഛത്തീസ്‌ഗഡിൽ തെക്കൻ ബസ്തറിലെ സുക്മയിൽ ഘോരവനത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്കു തയ്യാറെടുക്കുകയാണ് സിആർപിഎഫ്. സിആർപിഎഫും പൊലീസും നടത്തുന്ന നീക്കത്തിനായി, പ്രത്യേക പരിശീലനം ലഭിച്ച അയ്യായിരത്തിലേറെ ജവാന്മാരാണു കാടിനുള്ളിലേക്കു കയറുന്നത്. മാവോയിസ്റ്റ് അക്രമങ്ങളുടെ സിരാകേന്ദ്രങ്ങളായ സുക്മ, ബുർകപാൽ എന്നിവ കേന്ദ്രീകരിച്ചായിരിക്കും നീക്കം.

അത്യാധുനിക സംവിധാനങ്ങളുമായാകും ആക്രമണം. കാടിനുള്ളിൽ പതുങ്ങിയിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്താൻ ആളില്ലാവിമാനങ്ങൾ (അൺമാൻഡ് ഏരിയൽ വെഹിക്കിൾ). മരക്കൂട്ടങ്ങളുടെ മറവിലുള്ളവരെയും കണ്ടെത്താൻ കഴിയുന്ന ഇസ്രയേൽ നിർമ്മിത ആളില്ലാ വിമാനമാകും ഉപയോഗിക്കുക. ഇവ ആദ്യമായാണ് ഉപയോഗിക്കുന്നത്.

സുക്മ ജില്ലയിലെ ഇടതൂർന്ന വനം ദണ്ഡകാരണ്യ എന്ന ഘോരവനത്തിന്റെ ഭാഗം. ഇവിടെ മാവോയിസ്റ്റുകളുടെ 'അധീനപ്രദേശം'. രാമായണത്തിലെ വനവാസഭാഗത്തു പരാമർശിക്കുന്ന സ്ഥലമാണു ദണ്ഡകാരണ്യ. ഈ മേഖലയിലേക്കാണ് ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്കു ഭീഷണിയായി കാലാവസ്ഥ. കൊടുംചൂടിൽ മുന്നോട്ടുനീങ്ങാൻ വളരെ പ്രയാസം. കഴിഞ്ഞദിവസം അഞ്ചു ജവാന്മാരുമായി പോയ ഹെലികോപ്റ്റർ ചിന്താഗുഫ മേഖലയിൽ ഇറങ്ങാനൊരുങ്ങുമ്പോൾ തീപിടിച്ചിരുന്നു. ജവാന്മാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

അതിനിടെ ബുർകപാലിൽ കഴിഞ്ഞ തിങ്കളാഴ്ച 25 സിആർപിഎഫ് ജവാന്മാരെ വധിച്ചത്, കഴിഞ്ഞ വർഷം മൽകൻഗിരി ജില്ലയിൽ 24 മാവോയിസ്റ്റുകളെ കൊന്നതിനുള്ള പ്രതികാരമെന്നു മാവോയിസ്റ്റുകളുടെ ശബ്ദരേഖയും പൊലീസിന് ലഭിച്ചു. ഛത്തീസ്‌ഗഡിൽ മാത്രം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ മാവോയിസ്റ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 250 അർധസൈനികരും പൊലീസുകാരുമാണ്. 2010. ഏപ്രിൽ ആറിനു ദന്തേവാഡയിലെ മുക്രാനയിൽ 76 സിആർപിഎഫുകാരെ വധിച്ചതാണ് ഏറ്റവും വലിയ ആക്രമണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP