Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യം നൽകിയില്ല; സിആർപിഎഫ് ജവാന്മാർ ബാർ കൊള്ളയടിച്ചു

കൊൽക്കത്ത: ബാറുടമ മദ്യം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നു സിആർപിഎഫ് ജവാന്മാർ ബാർ കൊള്ളയടിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലാണു സംഭവം. റെയിൽവേ സ്റ്റേഷനു സമീപത്തെ ബാറിലെത്തിയ മൂന്നു സിആർപിഎഫ് ജവാന്മാർ മദ്യം കഴിച്ചു. കുറച്ചുസമയത്തിനുശേഷം ഇവർ സമീപമുള്ളവരോട് അപമര്യാദയായി പെരുമാറാൻ ആരംഭിച്ചു. പിന്നീട്, 11 മണിക്കു ശേഷവും ബാറിൽ മദ്യം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇത് സാധ്യമല്ലെന്ന് ബാർ മാനേജൻ അറിയിച്ചപ്പോൾ ജവാന്മാർ കൂടുതൽ സിആർപിഎഫ് ജവാന്മാരെ വിളിച്ചുവരുത്തി ബാർ കൊള്ളയടിക്കുകയായിരുന്നു. ബാറിലെ കുപ്പികളും കസേരകളും മേശകളും തല്ലിത്തകർത്തു.

ഝാർഖണ്ഡിൽനിന്ന് എത്തിയവരാണ് ജവാന്മാരെന്നാണു സൂചന. ജോലിയിലായിരുന്നതിലാണ് ഇവരെ വിട്ടയച്ചതെന്നും ഇത് സംബന്ധിച്ച് സിആർപിഎഫ് നേതൃത്വത്തിന് റിപ്പോർട്ട് നൽകിയതായും പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP