Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതനേതാവിനെതിരെ ലാത്തിച്ചാർജ്ജ്: വരാണസിയിൽ കർഫ്യൂ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലത്തിൽ മതനേതാവിനെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധം ശക്തമായി. തുടർന്ന് ചില സ്ഥലങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. വിനായക ചതുർത്ഥിയോടനുബന്ധിച്ച് സെപ്റ്റംബർ 22ന് ഗണേശ വിഗ്രഹങ്ങളുമായി ജാഥ നടത്തിയവർക്കെതിരെയാണ് പൊലീസ് അതിക്രമം നടത്തിയത്.

ഗംഗാ തീരത്ത് പ്രതിമ നിമജ്ഞനം ചെയ്യാനെത്തിയ മതനേതാവിനും അനുയായികൾക്കുമെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമായി തുടരുന്നത്. തിങ്കളാഴ്ച സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ മതനേതാക്കൾ നടത്തിയ മാർച്ചിൽ പ്രദേശവാസികളും പങ്കെടുത്തു. മാർച്ച് സുപ്രധാന കേന്ദ്രത്തിലെത്തിയപ്പോൾ പ്രതിഷേധക്കാരും പൊലീസും തമ്മിൽ കല്ലേറ് നടന്നു. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. തുടർന്ന് പൊലീസ് ലാത്തി പ്രയോഗിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP