Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിതരെ അക്രമിച്ചാൽ ഇനി ഉടനെ അറസ്റ്റ്; പട്ടികജാതി പട്ടികവർഗ ഭേദഗതി ബിൽ പാസാക്കി; ലോക്‌സഭയിൽ ബിൽ പാസ്സാക്കിയത് ശബ്ദവോട്ടോടെ; ബിൽ രാജ്യസഭയിൽ നാളെ

ദളിതരെ അക്രമിച്ചാൽ ഇനി ഉടനെ അറസ്റ്റ്; പട്ടികജാതി പട്ടികവർഗ ഭേദഗതി ബിൽ പാസാക്കി; ലോക്‌സഭയിൽ ബിൽ പാസ്സാക്കിയത് ശബ്ദവോട്ടോടെ; ബിൽ രാജ്യസഭയിൽ നാളെ

ഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം നടത്തുന്നവരെ ഉടൻ അറസ്റ്റു ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന പട്ടികജാതി, പട്ടികവർഗ പീഡന വിരുദ്ധ ഭേദഗതി ബിൽ പാസാക്കി. ലോക്‌സഭ ശബ്ദ വോട്ടോടെ ബിൽ പാസാക്കിയത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിഞ്ഞ മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്ന പുതിയ ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. എന്നാൽ ബിൽ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തില്ല.

ഇത്തരം പരാതികളിൽ അറസ്റ്റ് വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ഇന്ത്യൻ ക്രിമിനൽ നടപടി ചട്ടം ഉറപ്പു നൽകുന്ന അധികാരം എടുത്തുകളയാൻ കഴിയില്ലെന്ന് ബില്ലിൽ നിർദ്ദേശിക്കുന്നു. കേസുകളിൽ പ്രാഥമിക അന്വേഷണമില്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം. അറസ്റ്റു ചെയ്യാനും അനുമതി ആവശ്യമില്ല. കോടതി വിധികൾ ബില്ലിലെ ഭേദഗതികൾക്ക് തടസമല്ലെന്നും പറയുന്നു.

1989 ദളിത് പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കിയാണ് സുപ്രീംകോടതി കഴിഞ്ഞ മാർച്ച് 20ന് വിധി പ്രസ്താവിച്ചത്. നിരപരാധികൾ കേസുകളിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി ആരോപണങ്ങളിൽ അടിസ്ഥാനമുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സുപികോടതി വിധിച്ചിരുന്നു. ആരോപണവിധേയർ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ അറസ്റ്റിന് നിയമന അധികാരിയുടെ അനുമതിയും സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ സീനിയർ സൂപ്രണ്ട് ഒഫ് പൊലീസിന്റെ അനുമതി ആവശ്യമാണെന്ന് കോടതി വിധിച്ചിരുന്നു.

ഇത് ദളിത് സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പട്ടികജാതി, പട്ടികവർഗ ഭേദഗതിബിൽ കൊണ്ടുവന്നത്. കോടതി വിധിയിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 9ന് ദളിത് സംഘടനകൾ ഭാരത്ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ വർഷം ഒരേ വിഷയത്തിന്മേലുള്ള രണ്ടാമത്തെ ബന്ദാണിത്. ഓഗസ്റ്റ് 9ന് മുൻപ് നിലപാട് വ്യക്തമാക്കാൻ എൻ.ഡി.എയിലെ ഘടകകക്ഷിയായ എൽ.ജെ.പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP