Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചത്ത പശുക്കളെ സംസ്‌ക്കരിക്കുന്ന ജോലി അവസാനിപ്പിച്ച് ദളിതർ; പശുവിനെ കൊന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നവർക്ക് കുഴിച്ചിടാൻ വിസമ്മതിച്ചതിന്റെ പേരിലും മർദ്ദനം; ഗുജറാത്തിലെ ദളിതർക്ക് ഒരു രക്ഷകൻ വരുമോ?

ചത്ത പശുക്കളെ സംസ്‌ക്കരിക്കുന്ന ജോലി അവസാനിപ്പിച്ച് ദളിതർ; പശുവിനെ കൊന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നവർക്ക് കുഴിച്ചിടാൻ വിസമ്മതിച്ചതിന്റെ പേരിലും മർദ്ദനം; ഗുജറാത്തിലെ ദളിതർക്ക് ഒരു രക്ഷകൻ വരുമോ?

അഹമ്മദാബാദ്: ലോകത്തിന് മുമ്പിൽ വികസനത്തിന്റെ വീരസ്യം പറയുന്ന നരേന്ദ്ര മോദി ആദ്യം പറഞ്ഞത് ഗുജറാത്തിലേക്ക് നോക്കൂ എന്നായിരുന്നു. എന്നാൽ, ദളിതരെ മനുഷ്യരായി പോലും കണക്കാക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം മോദിയുടെ സ്വന്തം നാട്ടിലുണ്ട്. പശുരാഷ്ട്രീയം സ്ഥിരമായി പയറ്റുന്ന രാഷ്ട്രീയക്കാർക്കെതിരെ ദളിതർ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് അടുത്തിടെയാണ്. പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ദളിതരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ചത്ത പശുക്കളെ മറവു ചെയ്യില്ലെന്ന പ്രഖ്യാപനമാണ് ദളിതർ നടത്തിയത്. എന്നാൽ, ഇതിന്‌റെ പേരിലും ദളിതർക്കെതിരെ ആക്രമണം തുടരുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

പുക്കുട്ടിയുടെ ജഡം മറവുചെയ്യാൻ വിസമ്മതിച്ച ദളിതരെ മർദിച്ച കേസിൽ പഞ്ചായത്ത് സർപാഞ്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിൽ മാണ്ടൽ ഗ്രാമത്തിലാണ് സംഭവം. നാഗ്ജി റാത്തോഡിനും മായാഭായി റാത്തോഡിനുമാണ് മർദനമേറ്റത്. റോഡരികിൽ ചത്തുകിടന്ന പശുക്കുട്ടിയെ സംസ്‌കരിക്കണമെന്ന് സർപാഞ്ച് ഇവരോട് ആവശ്യപ്പെട്ടു. എന്നാൽ ദളിത് പീഡനങ്ങളിൽ പ്രതിഷേധിച്ച് പശുക്കളുടെ ജഡങ്ങൾ സംസ്‌കരിക്കുന്ന ജോലി ഉപേക്ഷിച്ചതായി റാത്തോഡുമാർ പറഞ്ഞു.

ഇതോടെ സർപാഞ്ച് ആത്താഭായ് ആഹിറിന്റെ നേതൃത്വത്തിൽ ആറുപേർ ആക്രമണമഴിച്ചുവിടുകയായിരുന്നു. പ്രതികൾക്കെതിരെ പട്ടികജാതിക്കാർക്കെതിരായ അക്രമം തടയൽ നിയമപ്രകാരം കേസെടുത്ത പൊലീസ് സർപാഞ്ചിനെ അറ്സ്റ്റ് ചെയ്തു. ഇതേ റാത്തോഡ് കുടുംബത്തിൽ പെട്ടവർക്കെതിരെ കഴിഞ്ഞ മെയിലും അക്രമം നടന്നിരുന്നു. പശുവിനെക്കൊന്ന് തോലെടുക്കുന്നെന്ന് ആരോപിച്ചായിരുന്നു അന്ന് ആക്രമണം.

ഇതിനിടെ സൂറത്തിൽ പശുവിൻ തോൽ കൊണ്ടുപോവുകയായിരുന്ന ലോറിഡ്രൈവറുടെ കൈ തല്ലിയൊടിച്ച സംഭവത്തിൽ പത്ത് ഗോരക്ഷാപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സൂറത്ത് കോർപ്പറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിൽനിന്ന് കാലികളുടെ തോലും മറ്റവശിഷ്ടങ്ങളും കൊണ്ടുപോകുന്ന ലോറിയുടെ ഡ്രൈവർ ഇലിയാസ് ഷെയ്ക്കി(62)നെയാണ് തല്ലിയത്. ഗോമാംസം കടത്തുന്നെന്ന് ആരോപിച്ചായിരുന്നു മർദനം. എന്നാൽ കോർപ്പറേഷനിൽനിന്ന് മൃഗാവശിഷ്ടങ്ങൾ കൊണ്ടുപോകുന്നതിന് ഇലിയാസിന് അനുമതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP