Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15 രൂപയുടെ ഒരു ബിസ്‌കറ്റ് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ വൈകിയതിന് ദമ്പതികളെ വെട്ടിക്കൊന്നു; ഇന്ത്യയിൽ ദളിതന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്

15 രൂപയുടെ ഒരു ബിസ്‌കറ്റ് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ വൈകിയതിന് ദമ്പതികളെ വെട്ടിക്കൊന്നു; ഇന്ത്യയിൽ ദളിതന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്

ന്യൂഡൽഹി: ഇന്ത്യയിൽ ദളിതരുടെ ജീവിത നിലവാരത്തിന്റെ നേർ ചിത്രമാണ് ഈ കൊലപാതകങ്ങൾ. കടം വാങ്ങിയ 15 രൂപ മടക്കി നൽകാത്തതിന്റെ പേരിൽ കടയുടമ ദലിത് വിഭാഗത്തിൽപ്പെട്ട ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മയിൻപൂരി ജില്ലയിലാണ് സംഭവം. ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കടയുടമയായ അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. 15 രൂപയ്ക്ക് പോലും കടം പറയേണ്ടി വരുന്ന ദളിത് ജീവിതങ്ങളാണ് ഇന്ത്യയിൽ ഏറെയും. ഒരു കൂട് ബിസ്‌കറ്റ് വാങ്ങാനായിട്ടാണ് തന്റെ മകൻ 15 രൂപ കടയിൽനിന്നും കടമായി വാങ്ങിയതെന്ന് മരിച്ച യുവാവിന്റെ അമ്മയുടെ വാക്കുകൾ ഇതിന് തെളിവാണ്.

ഏതാനും ദിവസം മുൻപ് ദമ്പതികൾ അശോക് മിശ്രയുടെ പക്കൽ നിന്നും 15 രൂപ കടമായി കൈപ്പറ്റിയിരുന്നു. വ്യാഴാഴ്ച രാവിലെ പണിസ്ഥലത്തേക്കു പോകുകയായിരുന്ന ദമ്പതികളോട് ഇയാൾ പണം മടക്കി നൽകാൻ ആവശ്യപ്പെട്ടു. ഇപ്പോൾ കൈയിൽ പണമില്ലെന്നും വൈകിട്ട് മടങ്ങിവരുമ്പോൾ പണം തിരിച്ചുനൽകാമെന്നും പറഞ്ഞ ദമ്പതികളെ അശോക് മിശ്ര തടഞ്ഞുവച്ചു. ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കോപാകുലനായ അശോക് മിശ്ര, കടയിൽനിന്നും മഴുവെടുത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. ദമ്പതികൾ റോഡിൽ തളർന്നുവീഴുംവരെ ആക്രമണം തുടർന്ന മിശ്ര, പിന്നീട് സ്ഥലം വിട്ടു.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും അപ്പോഴേക്കും മരിച്ചിരുന്നു. അശോക് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ മിശ്ര ഒളിവിൽ പോയെങ്കിലും ഗ്രാമീണർ ഇയാളെ കണ്ടെത്തി പൊലീസിന് കൈമാറി. ഇടപാടുകാരോട് പൊതുവേ മോശമായി പെരുമാറുന്ന സമീപനമാണ് മിശ്രയുടേതെന്നാണ് ഗ്രാമീണർ നൽകിയിരിക്കുന്ന മൊഴി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവിന്റെ മണ്ഡലമാണ് സംഭവം നടന്ന മയിൻപൂരി.

ദളിത് പീഡനവും ക്രൂര മർദ്ദനങ്ങളും കൊലയുമെല്ലാം നിരന്തര സംഭവമായി മാറിയിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിതർ നേരിടുന്ന കഷ്ടതയുടെ നേർ ചിത്രമാണ് ഈ സംഭവം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ദളിത് പീഡനങ്ങൾ പാർലമെന്റിൽ ഉൾപ്പെടെ വൻ ബഹളത്തിന് വഴി വച്ചിരിക്കെയാണ് പുതിയ സംഭവം. ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോൽ ഉരിഞ്ഞെന്ന കുറ്റത്തിന് നാലു ദളിത്‌യുവാക്കളെ കെട്ടിയിട്ട് തല്ലിയ സംഭവം വലിയ വിവാദമായി മാറിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP