Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

350 പൊലീസുകാർ സുരക്ഷയ്ക്ക്; എ.സിപിയും രണ്ട് സർക്കിളും സംഘത്തിൽ; കുതിരവണ്ടിയിലേറി ചരിത്രം സൃഷ്ടിച്ച് യുപിയിൽ ദളിത് യുവാവിന്റെ വിവാഹം; ഉയർന്ന ജാതിക്കാരുടെ ഭീഷണിയുയർന്നതോടെ കാവൽ നിന്നത് നാല്‌ സ്റ്റേഷനിലെ പൊലീസുകാർ

350 പൊലീസുകാർ സുരക്ഷയ്ക്ക്; എ.സിപിയും രണ്ട് സർക്കിളും സംഘത്തിൽ; കുതിരവണ്ടിയിലേറി ചരിത്രം സൃഷ്ടിച്ച് യുപിയിൽ ദളിത് യുവാവിന്റെ വിവാഹം; ഉയർന്ന ജാതിക്കാരുടെ ഭീഷണിയുയർന്നതോടെ കാവൽ നിന്നത് നാല്‌ സ്റ്റേഷനിലെ പൊലീസുകാർ

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: ഉയർന്ന ജാതിക്കാരുടെ ഭീഷണി നേരിട്ടതോടെ യുപിയിൽ യുവാവിന്റെ വിവാഹം നടന്നത് 350 പൊലീസുകാരുടേയും എ സി പിയുടേയും രണ്ട് സിഐയുടേയും അകമ്പടിയോടെ. നിസാംപൂറിലെ കാസ്ഖണ്ഡ്‌  ജില്ലയിലാണ് ചരിത്രവിവാഹം നടന്നത്. യു പിയിലെ ദളിത് സമൂഹത്തിൽപ്പെടുന്ന ഠാക്കൂർ വിഭാഗക്കാരനായ സഞ്ജയ് ജാദവ് എന്ന യുവാവിന്റെ വിവാഹമാണ് നാടിനെയൊന്നാകെ വിസ്മയിപ്പിച്ച് ആർഭാടപൂർവം നടന്നത്.

ഈ പ്രദേശത്ത് ഉന്നതജാതിക്കാരിൽ നിന്ന് ദളിത് വിഭാഗങ്ങൾക്ക് നേരെ നിരന്തരം ആക്രമണം നേരിടുന്നതാണ്. സഞ്ജയിയുടെ കല്യാണത്തിനായി കുതിരവണ്ടിയേലേറി ആർഭാടപൂർവമാണ് വിവാഹ ഘോഷയാത്ര പുറപ്പെട്ടത്. എന്നാൽ ഈ വിവാഹത്തിന് നേരെ സവർണജാതിക്കാരുടെ ആക്രമണ ഭീഷണി വന്നതോടെ എ.സി.പിയുടെ നേതൃത്വത്തിൽ 350 പൊലീസുകാരുൾപ്പെടുന്ന പ്രത്യേക സംഘം സംരക്ഷണം നൽകിയാണ് യാത്ര തുടർന്നത്. നവ വരൻ കുതിരവണ്ടിയിലിരിന്നു ചിരിക്കുന്ന ചിത്രങ്ങൾ വൈറലായി കഴിഞ്ഞിട്ടുണ്ട്.

ഞയാറാഴ്ചയാണ് ചരിത്രവിവാഹത്തിന് വേദിയൊരുങ്ങിയത്. വധുവിന്റെ ഗ്രാമമായ ബാഗിയിലേക്ക് കുതിരവണ്ടിയിലേറിയാണ് കല്യാണം നടത്തിയത്. ദളിതർ കുതിരവണ്ടി ഉപയോഗിക്കുന്നത് സവർണജാതിക്കാർ തടയുമെന്നത് വെല്ലുവിളിച്ചായിരുന്നു വിവാഹയാത്ര.

സമൂഹത്തിലുള്ള വേർതിരിവുകളേയും, ജാതീയതകളേയും ഇല്ലാതാക്കാനാണ് എന്റെ പോരാട്ടമെന്നും ജാതി വിവേചനത്തിനെതിരെ പോരാടുകയാണ് ആരും എതിരാളികളല്ലെന്നായിരുന്നു സഞ്ജയുടെ മറുപടി.എന്നാൽ ചാനലുകളിലൂടെ വരന്റെ ചരിത്രയാത്ര കണ്ടതും വധുവിനും സന്തോഷം നിറഞ്ഞിരുന്നു.

ദളിത് വിഭാഗങ്ങൾക്ക് നേരെയുള്ള അടിച്ചമർത്തൽ തടയാൻ എന്റെ ഭർത്താവിലൂടെ കഴിഞ്ഞെന്നായിരുന്നു നവവധുവിന്റെ പ്രതികരണം. ആറു പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 350 പേർ ഉൾപ്പെട്ടതായിരുന്നു സുരക്ഷാ സംഘം. സഞ്ജയ്യുടെ വീടിനും വധുവിന്റെ വീടിനു നേരെയും ആക്രമണ ഭീഷണിയുയർന്ന സാഹചര്യത്തിൽ വൻ പൊലീസ് പടയാണ് കാവൽ നിന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP