Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിളവില്ലാതെ ആത്മഹത്യ ചെയ്യുന്ന കർഷകർ പെരുകുമ്പോൾ തിരിഞ്ഞുനോക്കാത്ത സർക്കാർ ഡാൻസ് ട്രൂപ്പിനെ തായ്‌ലൻഡിലേക്ക് അയക്കാൻ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ചു; മഹാരാഷ്ട്രയിൽ പുതിയ വിവാദം

വിളവില്ലാതെ ആത്മഹത്യ ചെയ്യുന്ന കർഷകർ പെരുകുമ്പോൾ തിരിഞ്ഞുനോക്കാത്ത സർക്കാർ ഡാൻസ് ട്രൂപ്പിനെ തായ്‌ലൻഡിലേക്ക് അയക്കാൻ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ചു; മഹാരാഷ്ട്രയിൽ പുതിയ വിവാദം

രൾച്ചയും വിളനാശവും കൊണ്ട് ജീവിതം വഴിമുട്ടി കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം ലഭിച്ചത് തായ്‌ലൻഡിൽ ഡാൻസ് മത്സരത്തിനുപോകുന്ന സംഘത്തിന്. ആത്മഹത്യയിലേക്ക് നീങ്ങുന്ന കർഷകർക്ക് മുന്നിൽ തുറക്കാത്ത നിധി, സർക്കാർ ജീവനക്കാരുടെ ഡാൻസ് ട്രൂപ്പിനുവേണ്ടി വാരിക്കോരി ചെലവിട്ടത് മഹാരാഷ്ട്രയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി.

വിവരാവകാശ നിയമപ്രകാരം അനിൽ ഗൽഗാലി നടത്തിയ അന്വേഷണത്തിലാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ദുരിതാശ്വാസ നിധിയിൽനിന്ന് എട്ടുലക്ഷം രൂപ ഡാൻസ് ട്രൂപ്പിന് അനുവദിച്ചെന്ന് വ്യക്തമായത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനാണ് സർക്കാർ ജീവനക്കാരുടെ സചിവാലയ ജിംഖാന എന്ന നൃത്തസംഘത്തിന് പണം അനുവദിച്ചത്.

1967-ൽ തുടങ്ങിയതാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കാനുള്ളതാണിത്. വരൾച്ചയിൽ വലയുന്ന കർഷകർക്ക് സഹായമെത്തിക്കാൻ മുതിരാതിരുന്ന സർക്കാർ, ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തത്. പ്രത്യേക പരിഗണന നൽകിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

2015-ൽ മാത്രം മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്ത കർഷകർ 660 പേരാണ്. ഒട്ടേറെ കർഷകർ ജീവിതം വഴിമുട്ടി നിൽക്കുകയും ചെയ്യുന്നു. അവരെ സഹായിക്കാൻ തയ്യാറാകാതെയാണ് ഡാൻസ് സംഘത്തിന് എട്ടുലക്ഷം രൂപ അനുവദിച്ചതെന്ന് ഗാൽഗലി പറയുന്നു. ഡിസംബർ 26 മുതൽ 30 വരെയാണ് ബാങ്കോക്കിലെ മത്സരം. സർക്കാർ ജീവനക്കാരായ 15 പേരാണ് നൃത്ത സംഘത്തിലുള്ളത്.

മഹാരാഷ്ട്രയിൽ ദുരിതാശ്വാസ നിധി ഇത്തരം വിനോദോപാധികൾക്കായി ചെലവഴിക്കുന്നത് ആദ്യമല്ല. 2003 മുതൽ 2005 വരെയുള്ള കാലയളവിൽ ദുരിതാശ്വാസ നിധി ഉപയോഗിച്ചത് ഒരു കബഡി ടൂർണമെന്റും വനിതാ ഫുട്‌ബോൾ മത്സരവും ഗസൽ കച്ചേരിയും മറാഠി നടന്റെ ഫാൻസ് അസ്സോസിയേഷൻ സമ്മേളനത്തിനും മറ്റുമായിരുന്നുവെന്ന് 2008-ൽ വെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP