Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിൽപനയ്ക്കായി വെച്ചിരിക്കുന്നത് വിദ്യാർത്ഥികൾ മുതൽ സിനിമാ താരങ്ങൾ വരെയുള്ളവരുടെ സ്വകാര്യ വിവരങ്ങൾ; വിവരങ്ങൾ നൽകുന്നത് എസ്എംഎസ്, വാട്‌സാപ്പ് അടക്കമുള്ള സാങ്കേതിക വിദ്യ വഴി; കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ലഭിക്കാൻ മുടക്കേണ്ടത് വെറും 1500 രൂപ;രാജ്യത്ത് നടക്കുന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് വരെ കാരണമായുന്ന ഡാറ്റ കച്ചവടം

വിൽപനയ്ക്കായി വെച്ചിരിക്കുന്നത് വിദ്യാർത്ഥികൾ മുതൽ സിനിമാ താരങ്ങൾ വരെയുള്ളവരുടെ സ്വകാര്യ വിവരങ്ങൾ; വിവരങ്ങൾ നൽകുന്നത് എസ്എംഎസ്, വാട്‌സാപ്പ് അടക്കമുള്ള സാങ്കേതിക വിദ്യ വഴി; കോടിക്കണക്കിന് ആളുകളുടെ വിവരങ്ങൾ ലഭിക്കാൻ മുടക്കേണ്ടത് വെറും 1500 രൂപ;രാജ്യത്ത് നടക്കുന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് വരെ കാരണമായുന്ന ഡാറ്റ കച്ചവടം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഫോൺ നമ്പർ മുതൽ ക്രെഡിറ്റ് കാർഡ് രഹസ്യങ്ങൾ ഉൾപ്പടെ ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ വിൽക്കുന്നത് വെറും 1500 രൂപയ്ക്ക്. ഡേറ്റ കച്ചവടത്തിലൂടെ രാജ്യത്ത് കോടികൾ മറിയുമ്പോൾ വഴിതുറക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പുകൾക്കുള്ള സാധ്യതയാണ്. 1500 രൂപയ്ക്ക് വ്യക്തിവിവരങ്ങൾ ലഭിക്കുമെന്ന സന്ദേശത്തിന് പിന്നിലെ രഹസ്യമെന്തെന്ന് പ്രമുഖ മാധ്യമം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ള കോടിക്കണക്കിനാളുകളുടെ വ്യക്തിവിവരങ്ങളാണ് വെറും 1500 രൂപയ്ക്ക് ഇവർക്ക് ലഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്ക് ശാഖകളിലെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, കേരളത്തിലേതുൾപ്പെടെ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ വരെ ഇതിലുണ്ട്. ഡോക്ടർമാർ,എൻജിനീയർ തുടങ്ങി തൊഴിൽമേഖല തിരിച്ചുള്ള വിവരങ്ങൾ നൽകാനും അവർ റെഡിയാണ്. വിവരങ്ങൾ ആവശ്യമുള്ളവരെ കണ്ടെത്തിയാണ് സന്ദേശങ്ങൾ അയക്കുക. വ്യക്തിവിവരക്കച്ചവടം പരസ്യമായി നടക്കുമ്പോഴും സർക്കാർതലത്തിൽ നിന്നും യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ല.

1500 രൂപയ്ക്ക് വിവരങ്ങൾ നൽകാമെന്ന എസ്എംഎസ് വഴിയാണ് ഓപ്പറേഷന്റെ തുടക്കം. 30 കോടി ആളുകളുടെ വിവരങ്ങൾ വരെ നൽകാമെന്നാണ് എസ്എംഎസിൽ പറയുന്നത്. എസ്എംഎസിലൂടെ കിട്ടുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങളുടെ സാമ്പിൾ ലിങ്കും വെബ്‌സൈറ്റ് ലിങ്കും റെഡി. സംസ്ഥാനങ്ങൾ തിരിച്ചുള്ള വിവരങ്ങൾ ലഭിക്കണമെങ്കിൽ 3500 രൂപ മുടക്കണം. സാമ്പിൾ കണ്ടു കഴിഞ്ഞാൽ യഥാർത്ഥ വിവരങ്ങൾ വേണമെങ്കിൽ അക്കൗണ്ടിലേക്ക് പണമിടണം. പേ ടി എം, ബാങ്ക് അക്കൗണ്ട് നമ്പർ, ഗൂഗിൾ തേസ് എന്നിവയുടെ വിശദാംശങ്ങൾ മറുതലയ്ക്കൽ നിന്നും ലഭിക്കും. പണമടച്ചു കഴിഞ്ഞാൽ തെളിവായി രസീതിന്റെ ചിത്രമോ സ്‌ക്രീൻ ഷോട്ടോ മെയിൽ വഴി അയച്ചു കൊടുക്കുകയും വേണം.

ഹൈദരാബാദിൽ നിന്നുമുള്ള ആളാണ് ഇതിന് പിന്നിലെന്നും സൂചന ലഭിച്ചിരുന്നു. ഇടനിലക്കാർ പറ്റില്ല. നേരിട്ട് മാത്രമാണ് ഇടപാട്. പണമടച്ചാൽ 15 മിനിട്ടിനകം വിവരങ്ങൾ ലഭ്യമാണ്. വ്യക്തിവിവരങ്ങൾ ിത്തരത്തിൽ ചോർന്നാൽ കോടിക്കണക്കിന് രൂപയുടെ ബാങ്ക് തട്ടിപ്പ് നടക്കാനുള്ള സാധ്യതയുണ്ട്. ഹാക്കിങ് വഴിയാണ് വിവരങ്ങൾ ചോരുന്നതെന്നാണ് സൂചന.

ഇത്തരം സൈബർ അതിക്രമങ്ങൾക്കതെിരെ മികച്ച രീതിയിലുള്ള പ്രതിരോധ മാർഗങ്ങൾ ഭരണകൂട തലത്തിൽ വരുന്നത് മാത്രമാണ് ഇത് തടയാനുള്ള ഏക മാർഗം. വിവരങ്ങൾ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും കർശനമാകണം. ഇ മെയിൽ, ഫോൺ നമ്പർ എന്നിവ നൽകുമ്പോഴും അപരിചിതമായ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചേരുമ്പോഴും സൂക്ഷിക്കണം. സർക്കാർ മികച്ച പ്രതിരോധ സംവിധാനമുണ്ടാക്കിയില്ലെങ്കിൽ ഇത് സുരക്ഷിതമായ ഭാവി ഇല്ലാതാക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP