Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിയുവിൽ കിടക്കുന്ന ഡോക്ടറായ അച്ഛനെ കൊല്ലാൻ ശ്രമിച്ച മകൾക്കും ഭർത്താവിനും മകനുമെതിരെ കേസ്; പരാതിക്കാരൻ ആശുപത്രി ഉടമയായ സഹോദരൻ

ഐസിയുവിൽ കിടക്കുന്ന ഡോക്ടറായ അച്ഛനെ കൊല്ലാൻ ശ്രമിച്ച മകൾക്കും ഭർത്താവിനും മകനുമെതിരെ കേസ്; പരാതിക്കാരൻ ആശുപത്രി ഉടമയായ സഹോദരൻ

ചെന്നൈ: തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന അച്ഛനെ കൊല്ലാൻ ശ്രമിച്ച മകൾക്കും ഭർത്താവിനും മകനുമെതിരെ കേസ്. ഡോ.ഇ.രാജഗോപാലനെ (82) കൊല്ലാൻ ശ്രമിച്ച കേസിലാണു ഡോക്ടർ കൂടിയായ മകൾക്കും ഭർത്താവിനും മകനുമെതിരെ കേസെടുത്തത്. വനിതാ ഡോക്ടറുടെ സഹോദരന്റെ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തത്.

ഇ രാജഗോപാലന്റെ മകൾ ഡോ. ജയസുധ, ഭർത്താവ് ഡോ. യു.മനോഹരൻ, മകൻ ഡോ. ഹരിപ്രസാദ് എന്നിവർക്കെതിരെയാണു കേസ്. ജയസുധയുടെ സഹോദരനും ചെന്നൈ കിൽപോക്കിൽ പിതാവ് കിടന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. ജയപ്രകാശിന്റെ പരാതിയിലാണു നടപടി.

കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ജയപ്രകാശ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഡ്യൂട്ടി നഴ്‌സുമാരെ ഒഴിവാക്കുകയാണ് ഐസിയുവിലെത്തിയ ജയസുധ ആദ്യം ചെയ്തത്. മകൻ ഡോ. ഹരിപ്രസാദ് ഷർട്ടിനുള്ളിൽനിന്നു ചില രേഖകൾ പുറത്തെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ രേഖകളിൽ രാജഗോപാലന്റെ വിരലടയാളം പതിപ്പിച്ചശേഷം വിരലുകളിലെ മഷി തുടച്ചു മാറ്റുകയായിരുന്നു. പിന്നീടാണ് ഐവി ഫ്‌ലൂയിഡ് (ഇൻട്രാവീനസ് ഫ്‌ലൂയിഡ്) ശരീരത്തിലേക്കു കടത്തിവിട്ടിരുന്ന ട്യൂബ് വിച്ഛേദിച്ചശേഷം തിടുക്കത്തിൽ ഐസിയു വിട്ടത്.

തൊട്ടുപിന്നാലെ നഴ്‌സ് കയറി വന്നപ്പോൾ രക്തം വാർന്നുപോകുന്ന തരത്തിൽ ട്യൂബ് വേർപെട്ടു കിടക്കുന്നതാണു കണ്ടത്. കൃത്യസമയത്തു നഴ്‌സ് എത്തിയതുകൊണ്ടു മാത്രമാണ് അന്നു പിതാവു രക്ഷപ്പെട്ടതെന്നു ജയപ്രകാശിന്റെ പരാതിയിൽ പറയുന്നു. എങ്കിലും രണ്ടു മാസംകൂടി ചികിൽസയിൽ തുടർന്നശേഷം രാജഗോപാലൻ മരിച്ചു.

ജയപ്രകാശ് പൊലീസിൽ സെപ്റ്റംബർ ഏഴിനുതന്നെ പരാതി നൽകിയിരുന്നു. ജയസുധയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു തമിഴ്‌നാട് മെഡിക്കൽ കൗൺസിലിനെയും സമീപിച്ചു. ജൂലൈ 22നു ജയസുധയോടു കൗൺസിൽ മുൻപാകെ ഹാജരായി മറുപടി നൽകാൻ നിർദ്ദേശിച്ചെങ്കിലും അവർ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. കോയമ്പത്തൂർ ആർഎസ് പുരത്ത് ആശുപത്രി നടത്തുകയാണു ജയസുധയും കുടുംബവും.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP