Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

വിദ്യാർത്ഥിനി സ്‌കൂളിൽ മൊബൈൽ ഫോണുമായി എത്തി; ഫോൺ പിടിച്ചുവച്ച പ്രധാന അദ്ധ്യാപികയെ കാബിനിൽ കയറി രക്ഷിതാവ് മർദ്ദിച്ചു: വീഡിയോ കാണാം..

വിദ്യാർത്ഥിനി സ്‌കൂളിൽ മൊബൈൽ ഫോണുമായി എത്തി; ഫോൺ പിടിച്ചുവച്ച പ്രധാന അദ്ധ്യാപികയെ കാബിനിൽ കയറി രക്ഷിതാവ് മർദ്ദിച്ചു: വീഡിയോ കാണാം..

ജലന്തർ: സ്‌കൂളിൽ മൊബൈൽ ഫോണുമായി എത്തിയ വിദ്യാർത്ഥിനിയുടെ കൈയിൽ നിന്നും ഫോൺ പിടിച്ചുവച്ചതിന് രക്ഷിതാവ് പ്രധാനാധ്യാപികയെ ഓഫീസിൽ കയറി മർ്ദ്ദിച്ചു. പഞ്ചാബിലെ ജലന്തരറിലെ പ്രശസ്ത സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ചാനലുകൾ വഴി പുറം ലോകം അറിയുകയായിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ വൈറലായി.

പ്രധാന അദ്ധ്യാപികയെ അവരുടെ ഓഫിസിൽ കയറി രക്ഷിതാവ് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സ്‌കൂൾ അധികൃതർ തന്നെ പുറത്തുവിട്ടത്. ആദ്യഘട്ടത്തെ കയ്യേറ്റത്തിന് ശേഷം പാതി ശാന്തയായ കുട്ടിയുടെ അമ്മ പ്രധാന അദ്ധ്യാപിക പ്രത്യാക്രമണത്തിന് മുതിർന്നതോടെയാണ് കൂടുതൽ അക്രമണകാരിയായികുകയായിരുന്നു.

പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയിൽ നിന്നാണ് സ്‌കൂൾ അധികൃതർ മൊബൈൽ ഫോൺ പിടിച്ചെടുത്തത്. ഇക്കാര്യം അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു കുട്ടിയുടെ അമ്മയുടെ അപ്രതീക്ഷിതമായ പെരുമാറ്റം. പ്രധാന അദ്ധ്യാപിക പ്രകോപിപ്പിച്ചതിനാലാണ് മർദ്ദിച്ചതെന്നാണ് രക്ഷകർത്താവിന്റെ വിശദീകരിക്കുന്നത്. സ്‌കൂളിലെ ഒരു അദ്ധ്യാപകൻ തന്നെ മർദ്ദിച്ചതായി കാണിച്ച് ഈ രക്ഷിതാവ് നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചപ്പോളാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP