Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി സുപ്രീംകോടതി; കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കും

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി സുപ്രീംകോടതി; കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കും

ന്യൂഡൽഹി: പാക്കിസ്ഥാനിൽ അഭയം തേടിയ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദ്ദേശം. ജസ്റ്റിസ് ആർ.കെ അഗർവാൾ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനെതിരെ ദാവുദിന്റെ അമ്മ അമിന ബി കസ്‌കർ, സഹോദരി ഹസീന പാർക്കർ എന്നിവർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് ഉത്തരവ്.

1988ൽ ദാവുദിന്റെ സ്വത്തുക്കൾ കേന്ദ്രസർക്കാർ സീൽ ചെയ്തിരുന്നു. കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമം,വിദേശനാണയ വിനിമയചട്ടം ലംഘിക്കുന്നവർക്കെതിരായ നിയമം എന്നിവ മുൻനിർത്തിയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഈ നടപടിയുമായി മുന്നോട്ടു പോകാനണ് സുപ്രിംകോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കേസിൽ ആദ്യം ഇതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിനെയും ഡൽഹി ഹൈക്കോടതിയേയും സമീപിച്ചുവെങ്കിലും വിധി പ്രതികൂലമായിരുന്നു. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തുന്നത്.

2012 നവംബറിൽ കേസിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് കേസിൽ അന്തിമ വിധി വരുന്നത്. സ്വത്തുക്കൾ തങ്ങളുടേതാണെന്ന് തെളിയിക്കാൻ ഹരജിക്കാർക്ക് നിരവധി അവസരങ്ങൾ നൽകിയെങ്കിൽ അതിൽ അവർ പരാജയപ്പെടുകയാണുണ്ടായതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് സ്വത്തുക്കൾ ഏറ്റെടുക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP