Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ നിന്നും പാക് - അഫ്ഗാൻ അതിർത്തിയിലേക്ക് താമസം മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന് ഒത്താശ ചെയ്യുന്നത് പാക് സർക്കാർ തന്നെ

ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ നിന്നും പാക് - അഫ്ഗാൻ അതിർത്തിയിലേക്ക് താമസം മാറിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരന് ഒത്താശ ചെയ്യുന്നത് പാക് സർക്കാർ തന്നെ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിൽ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാൻ-അഫ്ഗാനിസ്താൻ അതിർത്തിയിലേക്ക് താമസം മാറ്റിയെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. ബിജെപി സർക്കാറിന്റെ നേതൃത്വത്തിൽ ദാവൂദിനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നേരത്തെ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഇടപെടൽ ഉണ്ടാകുമോ എന്ന ഭയത്താൽ ഒളിത്താവളങ്ങൾ മാറിമാറി താമസിക്കുകയാണ് ദാവൂദ്.

രണ്ടാഴ്ച മുൻപാണ് ദാവൂദ് പുതിയ താവളത്തിലേക്ക് താമസം മാറ്റിയത്. ദാവൂദിന്റെ ആറോളം ഒളിതാവളങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും സർക്കാർ വ്യക്തമാക്കി. രണ്ടാഴ്ച മുൻപുവരെ ദാവൂദ് കറാച്ചിയിൽ ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം അഫ്ഗാനപാക് അതിർത്തിയിലേക്ക് താവളം മാറ്റി. ദാവൂദിന് അഞ്ചോ ആറോ ഒളിതാവളങ്ങളുണ്ട്. പാക് അധികൃതരുടെ സഹായത്തോടെ ഊഴംവച്ച് ഇയാൾ ഈ താവളങ്ങളിൽ മാറിമാറി താമസിക്കുകയാണ്. ഒരു താവളത്തിൽ ഒരു മാസത്തിൽ കൂടുതൽ തങ്ങുന്ന പതിവ് ദാവൂദിനില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വൈകാതെ ദാവൂദ് പാക്കിസ്ഥാൻ വിട്ട് മധേഷ്യയിലെ ഏതെങ്കിലും രാജ്യത്തേക്ക് പോയേക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മൈയ് 11ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലും ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ദാവൂദിനെതിരെ ഇന്ത്യ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് നിലനിൽക്കുന്നുണ്ട്. ദാവൂദിനെതിരായ എല്ലാ തെളിവുകളും പാക്കിസ്ഥാനും കൈമാറിയിരുന്നു. എന്നാൽ നിയമ നടപടി സ്വീകരിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ലെന്നും സിങ് വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ തന്നെയാണ് ഇന്ത്യ തേടുന്ന ഏറ്റവും കൊടുകുറ്റവാളിക്ക് അഭയം നൽകുന്നത്. നേരത്ത ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ ഇന്ത്യ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സംഘത്തിന്റെ തലവൻ മലയാളിയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ സംഘതലവന്റെ ഹൃദയാഘാതത്തെ തുടർന്നാണ് ഈ ഓപ്പറേഷൻ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP