Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിപ്പബ്ലിക് ദിനത്തിൽ ധീരസൈനികനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി; ഇന്നലെ രാജ്യത്തിന് വേണ്ടി ധീരമരണം: ഈ രാജ്യസ്‌നേഹിക്ക് വേണ്ടി നമുക്ക് ഒരു മെഴുകുതിരി കത്തിക്കാം

റിപ്പബ്ലിക് ദിനത്തിൽ ധീരസൈനികനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി; ഇന്നലെ രാജ്യത്തിന് വേണ്ടി ധീരമരണം: ഈ രാജ്യസ്‌നേഹിക്ക് വേണ്ടി നമുക്ക് ഒരു മെഴുകുതിരി കത്തിക്കാം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ധീര സൈനികനുള്ള പുരസ്‌ക്കാരം നൽകി രാജ്യം ആദരിച്ച പട്ടാളക്കാരൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 42 രാഷ്ട്രീയ റൈഫിൾസിലെ കമാൻഡിങ് ഓഫിസർ കേണൽ മുനീന്ദ്ര നാഥ് റായ് എന്ന എം എൻ റായ് (42) ആണ് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി 24 മണിക്കൂറിനുള്ളിൽ വീരമൃത്യു വരിച്ചത്.

കശ്മീരിലെ പുൽവാമ ജില്ലയിലെ മിന്ദോര ഗ്രാമത്തിലെ ത്രാൽ മേഖലയിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ പൊലീസിന്റെ സഹായത്തിനെത്തിയതായിരുന്നു റായും സംഘവും. ഭീകരർ വീടുകളിൽ എത്തിയതായി അറിഞ്ഞ് തിരച്ചിലിനെത്തിയ സേനയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്പിൽ ഒരു പൊലീസുകാരനും തദ്ദേശവാസികളായ രണ്ടു ഹിസ്ബുൽ ഭീകരരും കൊല്ലപ്പെട്ടു. ആദിൽ ഖാൻ, ഷിറാസ് ദർ എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. തെക്കൻ കശ്മീരിൽ കഴിഞ്ഞവർഷം ഭീകരർക്കെതിരെയുള്ള പോരാട്ടം നയിച്ചതിനാണ് റായെ ബഹുമതിക്കു തിരഞ്ഞെടുത്തത്.

പ്രദേശത്ത് ഹിസുബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചിൽ നടത്തിയത്. മുനീന്ദ്ര നാഥിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമാണ് ഓപ്പറേഷൻ നടത്തിയത്. മിൻദോറ ഗ്രാമത്തിലായിലെ വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയായിരുന്നു. സൈന്യം നീക്കം തുടങ്ങുന്നതിന് മുൻപെ ഇരച്ചെത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കേണൽ മുനീന്ദ്ര നാഥ് റായ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വെടിയേൽക്കും മുമ്പ് രണ്ട് ഭീകരരെ അദ്ദേഹം വെടിവച്ച് വീഴ്‌ത്തിയിരുന്നു.

42രാഷ്ട്രീയ റൈഫിൾസിലെ കമാന്റിങ് ഓഫീസറാണ് 39കാരനായ മുനീന്ദ്ര നാഥ്. ഉത്തർപ്രദേശിലെ മിർസാപൂരാണ് സ്വദേശം. ഭാര്യയും മൂന്ന് മക്കളുമാണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP