Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാരസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അറിയാൻ സാധാരണക്കാരന് അവകാശമില്ലേ? വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞതിന് ഒരു വർഷത്തിനിടെ കൊന്നു തള്ളിയത് 56 പേരെ; അതിക്രമങ്ങളിൽ മുന്നിൽ മഹാരാഷ്ട്രയും ഗുജറാത്തും

അധികാരസ്ഥാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അറിയാൻ സാധാരണക്കാരന് അവകാശമില്ലേ? വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞതിന് ഒരു വർഷത്തിനിടെ കൊന്നു തള്ളിയത് 56 പേരെ; അതിക്രമങ്ങളിൽ മുന്നിൽ മഹാരാഷ്ട്രയും ഗുജറാത്തും

ന്യൂഡൽഹി: പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കാനാണു സർക്കാർ വിവരാവകാശനിയമം പാസാക്കിയത്. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിർത്താനും അഴിമതി നിർമ്മാർജ്ജനം ചെയ്യാനും ലക്ഷ്യമിട്ടായിരുന്നു ഈ നിയമത്തിന്റെ പിറവി.

എന്നാൽ, ഇത്തരത്തിൽ അറിയാനുള്ള അവകാശം സാധാരണക്കാരന്റെ ജീവനു തന്നെ ഭീഷണിയാണോ? ആണെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആരാഞ്ഞതിനു കഴിഞ്ഞ ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 56 പേരാണ്. 2015 ഒക്ടോബർ മുതൽ ഇക്കൊല്ലം ഒക്ടോബർ വരെയുള്ള കണക്കാണിത്.

ഈ ഗണത്തിൽ ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം മുംബൈയിലും ഒരു കൊലപാതകമുണ്ടായി. വിവരാവകാശ പ്രവർത്തകൻ ഭൂപേന്ദ്ര വിര(72) അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. സാന്താക്രൂസിലെ സ്വവസതിക്ക് മുന്നിൽ വച്ച് ഞായറാഴ്ച രാത്രി ഒമ്പതോടെയാണു ഭൂപേന്ദ്രയ്ക്ക് വെടിയേറ്റത്. മുംബൈയിലെ ഭൂമാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തിയിരുന്ന വ്യക്തിയാണ് ഭൂപേന്ദ്ര. ഭൂമാഫിയക്കെതിരെ വിവരാവകാശ നിയമം ഉപയോഗിച്ചു കൊണ്ടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർന്നിരുന്നത്.

വോയ്‌സ് ഓഫ് കലിന എന്ന സംഘടനയുടെ സഹായത്തോടെ മുംബൈയിലെ കലിനക്കു ചുറ്റുമുള്ള ഭുമി കൈയേറ്റങ്ങൾക്കെതിരെയാണ് നിയമ പോരാട്ടം നടന്നിരുന്നത്. എന്നാൽ, ഇതിൽ കലി പൂണ്ടവർ ഭൂപേന്ദ്രയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് റസാഖ് ഖാൻ, മകൻ അംജദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

2005ൽ നിയമം പ്രാബല്യത്തിലായതിനുശേഷം കൊലപാതകവും ഭീഷണിയും അപമാനിക്കലും മറ്റുമായി മുന്നൂറിലേറെ സംഭവങ്ങളാണ് വിവരാവാശ പ്രവർത്തകർക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹി ആസ്ഥാനമായ സിഎച്ച്ആർഐ നടത്തിയ അന്വേഷണത്തിലാണ് വിവരാവകാശ പ്രവർത്തകർക്കെതിരായ അക്രമങ്ങളുടെ കണക്കു വെളിപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബറിനും ഇക്കൊല്ലം ഒക്ടോബറിനും ഇടയിൽ 51 കൊലപാതകവും അഞ്ച് ആത്മഹത്യയുമാണ് ഉണ്ടായത്. മഹാരാഷ്ട്രയിലാണ് ഇതിൽ കൂടുതലും. പത്തു പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. രണ്ടു പേർ ആത്മഹത്യ ചെയ്തു. പട്ടികയിൽ രണ്ടാമതു ഗുജറാത്താണ്. എട്ടു പേർ കൊല്ലപ്പെടുകയും ഒരാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. ആറു പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശാണു മൂന്നാമത്. ഇവിടെയും ഒരാൾ ആത്മഹത്യ ചെയ്തു.

കഴിഞ്ഞ ഒരു കൊല്ലത്തിനിടെ വിവരാവകാശപ്രവർത്തകർക്കെതിരായ 130 ആക്രമണങ്ങളാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെയും മുന്നിൽ മഹാരാഷ്ട്രയും ഗുജറാത്തും തന്നെയാണ്. 29 സംഭവങ്ങൾ മഹാരാഷ്ട്രയിലും 15 എണ്ണം ഗുജറാത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി 12, കർണാടകം 10, ഒഡിഷ, ഉത്തർപ്രദേശ് - ഒമ്പതു വീതം എന്നിങ്ങനെയാണു മറ്റിടങ്ങളിൽ നടന്ന സംഭവങ്ങളുടെ എണ്ണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP