Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ ശബ്ദമലിനീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെ ആഘോഷമാക്കേണ്ടെന്ന് സുപ്രീംകോടതി; ദീപാവലിക്ക് രാജ്യ തലസ്ഥാനത്ത് പടക്ക വിൽപ്പനയ്ക്ക് സമ്പൂർണ്ണ വിലക്ക്

ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ ശബ്ദമലിനീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെ ആഘോഷമാക്കേണ്ടെന്ന് സുപ്രീംകോടതി; ദീപാവലിക്ക് രാജ്യ തലസ്ഥാനത്ത് പടക്ക വിൽപ്പനയ്ക്ക് സമ്പൂർണ്ണ വിലക്ക്

ന്യൂഡൽഹി: ദീപാവലിക്ക് ഇന്ത്യയുടെ തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും പടക്കവിൻപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തി സുപ്രീംകോടതി. നവംബർ ഒന്നു വരെ വിലക്ക് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി. അന്തരീക്ഷമലിനീകരണം കൂടുന്നതിനാൽ നേരത്തെ തന്നെ സുപ്രീംകോടതി പടക്കവിൽപ്പനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ദീപാവലിയുമായി ബന്ധപ്പെട്ട് വിലക്ക് നീക്കിയിരുന്നു.

പുതിയ അപ്പീലിന്മേലാണ് സുപ്രീംകോടതി വിലക്ക് പുനഃസ്ഥാപിച്ചത്. ഒരു വയസിനും ആറ് വയസിനും ഇടയിലുള്ള മുന്ന് വിദ്യാർത്ഥികളാണ് പുതിയ അപ്പീലുമായി സുപ്രീം കോടതിയിലെത്തിയത്. കേന്ദ്ര മലിനീകരണനിയന്ത്രണബോർഡും നിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദീപാവലി സമയത്തെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും മോശം അളവിലായിരുന്നു എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള് പൊട്ടിക്കുന്നത് അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് വർധിപ്പിക്കുെമെന്ന വാദം സുപ്രീകോടതി അംഗീകരിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP