Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അവൾ എതിർക്കാതെ റേപ്പിന് സമ്മതിച്ചിരുന്നെങ്കിൽ കൊല്ലപ്പെടില്ലായിരുന്നു, രാത്രിയിൽ തനിച്ച് പുറത്തു പോയ അവളാണ് കുറ്റക്കാരി': ഡൽഹിയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ അധിക്ഷേപിച്ച് പ്രതി

'അവൾ എതിർക്കാതെ റേപ്പിന് സമ്മതിച്ചിരുന്നെങ്കിൽ കൊല്ലപ്പെടില്ലായിരുന്നു, രാത്രിയിൽ തനിച്ച് പുറത്തു പോയ അവളാണ് കുറ്റക്കാരി': ഡൽഹിയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയെ അധിക്ഷേപിച്ച് പ്രതി

ന്യൂഡൽഹി: ഡൽഹിയെ ലോകത്തിന് മുന്നിൽ ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന ദുഷ്‌പേരിന് ഇടയാക്കിയ സംഭവമാണ് ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ രാത്രി അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം. എല്ലാവരുടെയും ക്രൂരമായ എതിർപ്പിന് ഇരയായ സംഭവം ഡൽഹിയെ ശരിക്കും പിടിച്ചു കുലുക്കിയിരുന്നു. ഈ സംഭവം ലോകത്തിന് മുന്നിൽ ഇപ്പോഴും ഇന്ത്യയെ നാണം കെടുത്തുകയാണ്. ക്രൂരതയ്ക്ക് ഇരയായ മരണപ്പെട്ട പെൺകുട്ടിയെ അധിക്ഷേപിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് കേസിലെ പ്രതികളിൽ ഒരാൾ.

രാത്രിയിൽ തനിച്ച് പുറത്തു പോയ പെൺകുട്ടിയാണ് കുറ്റക്കാരിയെന്ന് കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ് പറഞ്ഞു. ലോക വനിതാദിനമായ മാർച്ച് എട്ടിന് ബി.ബി.സി വാർത്താ ചാനൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിക്കായി നൽകിയ അഭിമുഖത്തിലാണ് മുകേഷ് പെൺകുട്ടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

2012 ഡിസംബർ 16നാണ് ഇന്ത്യയെ ഒന്നാകെ പിടിച്ചുലച്ച ഡൽഹി കൂട്ടമാനഭംഗം നടന്നത്. തെക്കൻ ഡൽഹിയിലെ മുനിർകയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറു പേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ജീവനു വേണ്ടി മല്ലിട്ട പെൺകുട്ടി 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു. കേസിലെ പ്രതികളായ രാം സിങ്, മുകേഷ് സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാവാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മൂന്നു വർഷം ദുർഗുണ പരിഹാര പാഠശാലയിൽ അയയ്ക്കുകയായിരുന്നു.

അന്നുണ്ടായ സംഭവത്തിന് തങ്ങൾ ഉത്തരവാദിയല്ലെന്നാണ് മുകേഷ് സിങ് പറഞ്ഞത്. രാത്രി തനിച്ച് പുറത്തു പോയ പെൺകുട്ടി മറ്റുള്ളവരെ ആകർഷിക്കുകയായിരുന്നു. അങ്ങനെ സ്വന്തം വിധി ചോദിച്ചുവാങ്ങുകയാണ് ചെയ്തത്. രാജ്യത്തെ ഞെട്ടിച്ച ആ സംഭവം വെറും ആകസ്മികമായ ഒന്നായിരുന്നു. പെൺകുട്ടിയോ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തോ എതിർത്തു നിൽക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു മുകേഷ് ബിബിസി അഭിമുഖത്തിൽ പറഞ്ഞു.

'ബലാത്സംഗം ഉണ്ടാകുന്നതിന് കാരണക്കാർ ആണുങ്ങൾ അല്ല. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാൻ ഉത്തരവാദിത്തം പെണ്ണുങ്ങളുടേതാണ്. ആ പെൺകുട്ടിയുടെ കൊല 'അവചാരിതമായി' സംഭവിച്ചതാണ്. ബലാത്സംഗം ചെയ്യപ്പെടുമ്പോൾ അവൾ മിണ്ടാതെ കിടന്ന് സഹകരിച്ചാൽ മതിയായിരുന്നു, അങ്ങനെയാണെങ്കിൽ കാര്യം കഴിഞ്ഞാൽ അവളെ ബസ്സിൽ നിന്നിറക്കി വിട്ടേനെ. അവളുടെ കൂടെയുള്ളവനെ മാത്രമേ തല്ലുകയുണ്ടായിരുന്നുള്ളൂ'-സംഭവത്തിന് ശേഷം പെൺകുട്ടിയെ ബസിൽ നിന്നും വലിച്ചെറിയുകയായിരുന്നുവെന്നും മുകേഷ് സിങ് പറഞ്ഞു.

ബലാത്സംഗക്കേസിലെ കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് കൂടുതൽ കുഴപ്പമുണ്ടാക്കുകയേ ഉള്ളവെന്നും അതിക്രൂരനായ ഈ പ്രതി അഭിമുഖത്തിൽ പറഞ്ഞു. വധശിക്ഷ നൽകും എന്നതുകൊണ്ട് പെണ്ണിനെ കൊന്ന് കളയാൻ സാധ്യത കൂടുതലാണ്. നേരത്തെ ആണെങ്കിൽ അവളാരോടും പറയില്ല എന്ന് പറഞ്ഞ് വിട്ടുകളയുമായിരുന്നു. അതുകൊണ്ട് വധശിക്ഷ നല്ലതല്ലെന്നും മുകേഷ് സിങ് ബിബിസിയോട് പറഞ്ഞത്.

ഡൽഹി പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഈ സംഭവത്തിലെ പ്രതികൾക്ക് കോടതി വധശിക്ഷ വിധിച്ചെങ്കിലും ഇതുവരെ ശിക്ഷ നടപ്പിലാക്കിയിട്ടില്ല. ഈ സംഭവത്തിന് ശേഷമാണ് സ്ത്രീ സുരക്ഷക്കായി നിർഭയ പദ്ധതി സർക്കാർ നടപ്പിലാക്കിയതും ബലാത്സംഗ കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP