Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാക്‌സി ഡ്രൈവർ യുവതിയെ പീഡിപ്പിച്ച സംഭവം തിരിച്ചടിയായത് അമേരിക്കൻ ടാക്‌സി കമ്പനിക്ക്; യൂബർടാക്‌സി സർവീസിന് ഡൽഹിയിൽ നിരോധനം

ടാക്‌സി ഡ്രൈവർ യുവതിയെ പീഡിപ്പിച്ച സംഭവം തിരിച്ചടിയായത് അമേരിക്കൻ ടാക്‌സി കമ്പനിക്ക്; യൂബർടാക്‌സി സർവീസിന് ഡൽഹിയിൽ നിരോധനം

ന്യൂഡൽഹി: ഡൽഹിയിൽ ടാക്‌സി ഡ്രൈവർ യുവതിയെ പീഡിപ്പിച്ച സംഭവം ഏറ്റവുമധികം തിരിച്ചടിയായത് അമേരിക്കൻ കമ്പനിക്ക്. അമേരിക്കൻ കമ്പനിയായ യൂബർ ടാക്‌സി ഡ്രൈവറാണ് യുവതിയെ പീഡിപ്പിച്ചതെന്ന വാർത്ത പുറത്തുവന്നതോടെ അമേരിക്കയിൽ അടക്കം വൻ വാർത്തയായി ഈ സംഭവം മാറി. റേപ്പ് കാപ്പിറ്റൽ എന്ന് വിളിപ്പേരുള്ള ഡൽഹിയുടെ ചീത്തപ്പേരും കൂടിയായപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളായി. അമേരിക്കൻ കമ്പനിക്ക് കനത്ത തിരിച്ചടിയേറ്റത് യൂബർ ടാക്‌സി സർവീസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിരോധിച്ചതാണ്.

യുബർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിരോധിച്ചത്. ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിക്കുകയും ചെയ്തു. പ്രാദേശിക യാത്രയ്ക്ക് ഇന്ത്യയൊട്ടാകെ സർവീസ് നടത്താൻ അനുമതിയുള്ള ടാക്‌സി നൽകിയതിലൂടെ 1988ലെ മോട്ടോർ വാഹന നിയമം ലംഘിച്ചതായി യുബർ കമ്പനി ലംഘിച്ചതായും കമ്മിഷണർ വ്യക്തമാക്കി.

45 രാജ്യങ്ങളിലായി ഇരുന്നൂറോളം പട്ടണങ്ങളിൽ സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമായ യുബർ കമ്പനിക്ക് ടാക്‌സി സർവീസുകളുണ്ട്. യാത്രക്കാർക്ക് ടാക്‌സി സർവീസിന്റെ സേവനം ലഭ്യമാക്കുന്നതിനായി യുബർ എന്ന പേരിൽ ഒരു സ്മാർട്ട് ഫോൺ ആപ്ലിക്കേഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 18.2 ബില്യൺ യു.എസ് ഡോളറാണ് കമ്പനിയുടെ മൂല്യം.

ഗുഡ്ഗാവിൽ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഞായറാഴ്ച അറസ്റ്റിലായ ടാക്‌സി ഡ്രൈവർ ശിവകുമാർ യാദവ് യുബർ കമ്പനിയുടെ ജീവനക്കാരനായിരുന്നു. സാധാരണയായി ഡ്രൈവർമാരുടെ പശ്ചാത്തലവും മറ്റും അന്വേഷിച്ച ശേഷമാണ് ജോലിക്ക് നിയോഗിക്കാറുള്ളത്. പരാതികളില്ലാത്ത യാത്ര സമ്മാനിക്കുന്നതിനാൽ തന്നെ യാത്രക്കാർക്ക് ഏറെ പ്രിയങ്കരമാണ് യുബർ ടാക്‌സികൾ. പലപ്പോഴും നിരക്കുകളിൽ ഇളവ് നൽകാറുമുണ്ട് കമ്പനി. അതുകൊണ്ട് തന്നെ മറ്റുള്ള ടാക്‌സികളിൽ നിന്ന് യുബറിന് കനത്ത എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP