Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

5453 സ്‌കൂളുകൾ; 1000 ആശുപത്രികൾ; 151 തീയേറ്ററുകൾ; 26 ലക്ഷം കാറുകൾ; രണ്ടരക്കോടി കെയ്‌സ് വിദേശമദ്യം; ഇന്ത്യൻ തലസ്ഥാനത്തിന്റെ ഈ വർഷത്തെ സ്റ്റാറ്റിക്‌സ് ഇങ്ങനെ

5453 സ്‌കൂളുകൾ; 1000 ആശുപത്രികൾ; 151 തീയേറ്ററുകൾ; 26 ലക്ഷം കാറുകൾ; രണ്ടരക്കോടി കെയ്‌സ് വിദേശമദ്യം; ഇന്ത്യൻ തലസ്ഥാനത്തിന്റെ ഈ വർഷത്തെ സ്റ്റാറ്റിക്‌സ് ഇങ്ങനെ

രു രാജ്യത്തിന്റെ തലസ്ഥാനമെന്ന് പറഞ്ഞാൽ എല്ലാത്തിനും ഒരു ഗമയും സ്റ്റാറ്റസുമൊക്കെ വേണം. സാധാരണനഗരങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്ന ചിലതൊക്കെ ആ നഗരത്തിലുണ്ടാകുകയും വേണം. നമ്മുടെ ഡൽഹി ഏതാണ്ട് ഇതേ ലൈനിലാണ് പോകുന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ സ്റ്റാറ്റിക്‌സ് പ്രകാരം ഡൽഹിക്കാർ കൂടുതൽ ധനികരായിട്ടുണ്ടെന്നാണ് വെളിവായിരിക്കുന്നത്. കൂടുതൽ നല്ല കാറുകൾ വാങ്ങുകയും ആഡംബര തിയേറ്ററുകളിലുരുന്ന് സിനിമകാണുകയും ചെയ്യുന്നു...അങ്ങനെയങ്ങനെ...ഇവിടുത്തുകാരുടെ പ്രതിശീർഷ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ വർധിച്ചിരിക്കുകയാണ്. അതായത് കഴിഞ്ഞ സാമ്പത്തികവർഷം 1.9 ലക്ഷം രൂപയായിരുന്നു പ്രതിശീർഷ വരുമാനമെങ്കിൽ 2013-2014 കാലത്ത് അത് 2.19 ലക്ഷമായി വർധിച്ചിരിക്കുകയാണെന്നാണ് ഡൽഹി സർക്കാർ തയ്യാറാക്കിയിരിക്കുന്ന ഡൽഹി സ്റ്റാറ്റിസ്റ്റിക്കൽ ഹാൻഡ്ബുക്ക് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ മററ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന പ്രതിശീർഷ വരുമാനമാണിത്.

സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഡൽഹിയിൽ 5453 സ്‌കൂളുകളാലും 1000 ആശുപത്രികളാലും 151 തീയേറ്ററുകളാലും 26 ലക്ഷം കാറുകളാലും ഡൽഹി സമൃദ്ധമാണ്. എന്നാൽ മദ്യപാനം കുറച്ച് മാതൃക കാട്ടാൻ ഡൽഹിക്കായിട്ടില്ല. രണ്ടരക്കോടി കെയ്‌സ് വിദേശമദ്യമാണത്രെ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ഇന്ദ്രപ്രസ്ഥത്തിലുള്ളവർ കുടിച്ച് തീർത്തിരിക്കുന്നത്. എന്നാൽ 2012 13 കാലത്തെ മദ്യപാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ അൽപം കുറവുണ്ടായത് നേരിയ പ്രതീക്ഷയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 2.55 കോടി കെയ്‌സ് മദ്യമാണ് ഡൽഹിക്കാർ കുടിച്ചത്. ഈ വർഷം കൃത്യമായി പറയുകയാണെങ്കിൽ അത് 2.49 കോടി കെയ്‌സായി കുറഞ്ഞിരിക്കുകയാണ്.

സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 2013ൽ ഡൽഹിയിൽ 4.57 കോടി ടെലിഫോൺ കണക്ഷനുകളുണ്ട്. 2012ൽ ഇത് 4.34 കോടിയായിരുന്നു. 201314 കാലയളവിനുള്ളിൽ 5.19 ലക്ഷം പുതിയ വാഹനങ്ങളാണിവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുതിയ വാഹനരജിസ്‌ട്രേഷനുകളുടെ എണ്ണം 3.36 കോടിയായിരുന്നു. എല്ലാ ദിവസവും 1.15 ലക്ഷം ഡൽഹിക്കാർ സിനിമഹാളുകളിലെത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1.07 ലക്ഷം പേരായിരുന്നു സിനിമ കാണാൻ പ്രതിദിനം എത്തിയിരുന്നത്. 201213ൽ തലസ്ഥാനത്ത് 5,155 സ്‌കൂളുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 5,453 ആയി വർധിച്ചിരിക്കുകയാണ്. സർക്കാർ കൈക്കൊണ്ട് സത്വര സാമ്പത്തിക നയങ്ങൾ കാരണം ഇവിടുത്തുകാരുടെ സാമ്പത്തിക നില മെച്ചപ്പെട്ടെന്നാണ് വ്യക്തമായിരിക്കുന്നതെന്നാണ് സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നത്.

കഴിഞ്ഞ വർഷം 39.54 ലക്ഷം ഗാർഹിക വൈദ്യുതികണക്ഷനുകൾ ഉണ്ടായിരുന്ന സ്ഥാനത്തിപ്പോൾ 48.97 ലക്ഷം കണക്ഷനുകൾ ഉണ്ടായിരിക്കുകയാണ്. ഇവിടുത്തെ ജലത്തിന്റെ പ്രതിശീർഷ ഉപഭോഗം നിത്യേന 48 ഗാലനാണ്. 16.02 മീറ്ററുള്ള കണക്ഷനുകളും 4.69 മീറ്ററില്ലാത്ത വാട്ടർകണക്ഷനുകളും ഇവിടെയുണ്ട്.

120 നിലകളുള്ള ആകാശഗോപുരം കെട്ടിപ്പൊക്കാൻ ഡൽഹി ഒരുങ്ങുന്നു

വികസനത്തിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി 120 നിലകളുള്ള സ്‌കൈസ്‌ക്രാപ്പർ ഡൽഹിയിൽ നിർമ്മിക്കാൻ ഡൽഹി ഡവലപ്‌മെന്റ് അഥോറിറ്റി ഒരുങ്ങുകയാണ്. ഡൽഹിയിലെത് മാത്രമല്ല വടക്കെ ഇന്ത്യയിലെ തന്നെ ഏററവും ഉയരമുള്ള കെട്ടിടമായിരിക്കുമിത്. ഈസ്റ്റ് ഡൽഹിയിലെ കാർകർഡൂമ മേഖലയിൽ ഡിഡിഎ നിർമ്മിക്കുന്ന സൈബർ ഹബിന്റെ ഭാഗമായാണ് ഈ കമേഴ്‌സ്യൽ ടവർ കെട്ടിപ്പൊക്കുക. 75 ഏക്കറിലാണീ സൈബർ ഹബ് നിർമ്മിക്കുന്നത്. കിഴക്കൻ ഡൽഹിയുടെ മുഖമുദ്രമയായി ഇത് മാറുമെന്നാണ് ഡിഡിഎ വിശ്വസിക്കുന്നത്. ഇതുസംബന്ധിച്ച് പ്ലാനിന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീവ് ജുംഗ് ചെയർമാനായ അഥോറിറ്റി മീറ്റിംഗിൽ വച്ച് അംഗീകാരം ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP