Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീണ്ടും ഡൽഹി മോഡൽ പീഡനം?;ഭോപ്പാലിൽ 28കാരിയെ പീഡിപ്പിച്ചു കൊന്നു; സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കണ്ടെത്തി; വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് നഗ്‌നമായ മൃതദേഹം; കൂടെ താമസിച്ച യുവാവ് ഒളിവിൽ

വീണ്ടും ഡൽഹി മോഡൽ പീഡനം?;ഭോപ്പാലിൽ 28കാരിയെ പീഡിപ്പിച്ചു കൊന്നു; സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കണ്ടെത്തി;  വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് നഗ്‌നമായ മൃതദേഹം; കൂടെ താമസിച്ച യുവാവ് ഒളിവിൽ

ഭോപ്പാൽ: വീണ്ടും ഡൽഹി മോഡൽ പീഡനമോ? ഭോപ്പാലിൽ യുവതി ക്രുരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് ഒരു ബിയർ കുപ്പിയും ശീതളപാനീയത്തിന്റെ കുപ്പിയും കണ്ടെത്തിയെന്ന് പൊലീസ്. സേഹോർ ജില്ലയിലെ ഇച്ചവാർ സ്വദേശിനിയാണ് യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റമുറി വീട്ടിൽ വാടയക്ക് താമസിക്കുകയാണ് യുവതി. ദുർഗന്ധം കാരണം സമീപ വാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി വീടിന്റെ വാതിൽ തകർത്ത് ്അകത്ത് കടന്നു നോക്കുമ്പോഴാണ് യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന യുവാവിനായി തിരച്ചിൽ ഊർജ്ജിതം.

മധ്യപ്രദേശിൽ ഒറ്റമുറി വാടക കെട്ടിടത്തിൽ 28കാരിയുടെ മൃതദേഹം കണ്ടെത്തിയത് ബലാത്സംഗത്തിനിരയായാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്‌ച്ചയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു ബിയർ കുപ്പിയും ശീതളപാനീയത്തിന്റെ കുപ്പിയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഭോപ്പാലിലെ പ്രഗതി നഗറിൽ ഒരു യുവാവിനൊപ്പം വാടക കെട്ടിടത്തിൽ താമസിച്ച് വരികയായിരുന്നു യുവതി. വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതായി സമീപവാസികൾ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പാതി അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് ഇവർ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതാകാമെന്ന് പൊലീസ് പറഞ്ഞു.

യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും ഭാര്യാ ഭർത്താക്കന്മാരായിരിക്കാം എന്നായിരുന്നു നാട്ടുകാർ കരുതിയിരുന്നത്. ഇവർ വിവാഹിതരാണോ എന്ന് ഇതുവരെയും വ്യക്തമല്ല. അയൽവാസികളുമായി അടുപ്പം ഇല്ലാതിരുന്ന ഇരുവരും മാസങ്ങൾക്ക് മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. യുവതി മുഴുവൻ സമയവും വീട്ടിലായിരുന്നുവെന്നും യുവാവ് കൂലിപ്പണിയാണെന്നും നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ അശോക ഗാർഡൻ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP