Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി പൊലീസിന് കൂടുതൽ അധികാരം നൽകാൻ കേന്ദ്രസർക്കാർ; കേജ്രിവാളിനെ മറികടന്നുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തർക്കത്തിലേക്ക്

ഡൽഹി പൊലീസിന് കൂടുതൽ അധികാരം നൽകാൻ കേന്ദ്രസർക്കാർ; കേജ്രിവാളിനെ മറികടന്നുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തർക്കത്തിലേക്ക്

ന്യൂഡൽഹി: ഡൽഹി പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് വിജ്ഞാപനമിറക്കാൻ കേന്ദ്രസർക്കാർ. കേസുകളിൽ നേരിട്ട് കോടതിയെ സമീപിക്കാനും പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനും ഡൽഹി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്താനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം. സംസ്ഥാന സർക്കാരിനെ കടത്തിവെട്ടി ഡൽഹി പൊലീസിന് കൂടുതൽ അധികാരം നൽകുന്നത് കേജ്രിവാൾ സർക്കാരുമായുള്ള കേന്ദ്രസർക്കാരിന്റെ തർക്കത്തിന്റെ ഭാഗമായാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഡൽഹി പൊലീസിന് കേന്ദ്രം നേരിട്ട് കൂടുതൽ അധികാരം നൽകുന്നതോടെ ഡൽഹിയിലെ പല പ്രശ്‌നങ്ങളിലും കോടതിയെ സമീപിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നഷ്ടമാകും.

മുഖ്യമന്ത്രി കേജ്രിവാളിനെ ഒതുക്കാനുള്ള മോദി സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി ഡൽഹിയിൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന വിജ്ഞാപനം നേരത്തെ കേന്ദ്രസർക്കാർ ഇറക്കിയിരുന്നു. ഇതിനെതിരേയും കേജ്രിവാൾ സർക്കാർ ശക്തമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാരിനെ അടിച്ചൊതുക്കാനും ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി സംസ്ഥാനത്തെ അധികാരം നിയന്ത്രിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആരോപിച്ചിരുന്നു.

സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തുറന്ന യുദ്ധത്തിനാണ് ഈ ഉന്നത ഉദ്യോഗസ്ഥ നിയമനം വഴിതെളിച്ചത്. ഈ വിഷയം നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കേയാണ് സംസ്ഥാന സർക്കാരിനെ മറികടന്ന് ഡൽഹി പൊലീസിന് കൂടുതൽ അധികാരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഇനിയുള്ള ദിവസങ്ങളിലും കേന്ദ്രസർക്കാരും ഡൽഹി സർക്കാരും തമ്മിലുള്ള ആശയസംഘർഷമായിരിക്കും കാണാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP