Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാമുകിയെ വെടിവച്ച് കൊന്ന എസ്‌ഐ സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതമായി പരിക്കേറ്റ എസ്‌ഐ ആശുപത്രിയിൽ

കാമുകിയെ വെടിവച്ച് കൊന്ന എസ്‌ഐ സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതമായി പരിക്കേറ്റ എസ്‌ഐ ആശുപത്രിയിൽ

ന്യൂഡൽഹി: കിഴക്ക്പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടറിലെ പാർക്കിൽ വെടിവെയ്‌പ്പ്. കാമുകിയെ വെടിവെയ്ച്ച് കൊലപ്പെടുത്തിയ എസ്.ഐ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ റാനഹൊളാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിജേന്ദ്ര ബിശ്‌ണോയി(33)യാണ് കാമുകി നികിത(28)യെ വെടിവച്ച് കൊന്നത്. വിവാഹിതനായ ഇയാൾ ഭർത്താവുമായി വേർപ്പെട്ട് താമസിക്കുന്ന നികിതയുമായി മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു.

ഇന്ന് രാവിലെ 9.45ഓടെയായിരുന്നു സംഭവം. ബിശ്‌ണോയി പറഞ്ഞതനുസരിച്ച് പാർക്കിലെത്തിയതാണ് നികിത. സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബിശ്‌ണോയി നികിതയെ നെഞ്ചിലും വയറിലും വെടിവയ്ക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ ഇയാൾ സ്വയം വെടിവച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത് .അപ്പോഴേക്കും നികിത മരിച്ചിരുന്നു.

നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ എ.ഐ.ഐ.എം.എസിലെ ട്രോമാ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവുമായി ബന്ധപ്പെട്ട് ബിശ്‌ണോയിയെ സർവീസിൽ നിന്നും പിരിച്ചുവിടുമെന്നും ഇയാൾക്കെതിരെ രാജസ്ഥാനിലുള്ള ഭാര്യ ഗാർഹികപീഡനത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP