Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് ദിവസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ; വിവാഹം മുടക്കുമെന്ന് ഭയന്ന് യുവതിയെ കാമുകന്റെ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ

രണ്ട് ദിവസം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ; വിവാഹം മുടക്കുമെന്ന് ഭയന്ന് യുവതിയെ കാമുകന്റെ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് ബന്ധുക്കൾ

ന്യൂഡൽഹി: ഡൽഹി സർവകലാശാലാ വിദ്യാർത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. രണ്ടുദിവം മുമ്പ് കാണാതായി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ആർസു സിംഗിന്റെ മൃതദേഹമാണ് കാമുകൻ നവിൻ ഖത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് കാമുകൻ നവിൻ ഖത്രിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹിയിലെ ശക്തി നഗർ ഏരിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ആർസു സിംഗിനെ കോളജിൽ നിന്ന് കാണാതായത്. പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

നവിന്റെ വീട്ടിലെ വെന്റിലേഷന്റെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 2ന് കോളജിലേക്കു പോയ ആർസു പിന്നീട് തിരിച്ചെത്തിയില്ല. പിന്നീട് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന്റെ ഫോൺ കോളാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ആർസു നവിനുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, അടുത്തിടെയായി ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. ഇതേതുടർന്ന് ആർസു വിഷാദരോഗത്തിന് അടിമയായിരുന്നു.

വിവാഹത്തിന് നവിന്റെ വീട്ടുകാർ സമ്മതിക്കാത്തതാണ് ബന്ധം ഉലയാൻ കാരണമായതെന്ന് ആർസുവിന്റെ സഹോദരി പറയുന്നു. നവിന്റെ വിവാഹം ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം മറ്റൊരു യുവതിയെ നവിൻ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹം ആർസു മുടക്കും എന്ന ഭയം കൊണ്ട് നവിനും വീട്ടുകാരും ആർസുവിനെ കൊന്നതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇരുവരും തമ്മിൽ എല്ലാ ദിവസവും കാണാറുണ്ടായിരുന്നതായി അസ്രുവിന്റെ സഹോദരി അകാൻഷ പറഞ്ഞു. എന്റെ സഹോദരി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നുവെങ്കിൽ അവർക്ക് ഞങ്ങളോട് സംസാരിക്കാമായിരുന്നു. എന്തിനാണ് അവർ അവളെ കൊലപ്പെടുത്തിയതെന്നും അകാൻഷ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP