Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു കോടി രൂപയുടെ നിരോധിത നോട്ടുമായി കോൺഗ്രസ് നേതാവ് പിടിയിൽ; ഇതിൽ ഒരു കോടി രൂപ തന്റേതാണെന്നും ബാക്കി മറ്റ് പ്രവർത്തകരുടേതാണെന്നും വെളിപ്പെടുത്തൽ; അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കൈമാറാനുള്ള രഹസ്യ നീക്കത്തിനിടെ പൊലീസ് വലയിൽ സംഘം വീണു

മൂന്നു കോടി രൂപയുടെ നിരോധിത നോട്ടുമായി കോൺഗ്രസ് നേതാവ് പിടിയിൽ; ഇതിൽ ഒരു കോടി രൂപ തന്റേതാണെന്നും ബാക്കി മറ്റ് പ്രവർത്തകരുടേതാണെന്നും വെളിപ്പെടുത്തൽ; അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ കൈമാറാനുള്ള രഹസ്യ നീക്കത്തിനിടെ പൊലീസ് വലയിൽ സംഘം വീണു

മറുനാടൻ മലയാളി ബ്യൂറോ

പൂനേ: നോട്ടു നിരോധനം കഴിഞ്ഞ് രണ്ടാം വർഷമാകുമ്പോഴും മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോൺഗ്രസ് നേതാവ് പിടിയിൽ. സംഗമ്‌നെർ നഗരസഭാംഗം ഗജേന്ദ്ര അഭാംഗിനേയും അഞ്ച് കൂട്ടാളികളേയുമാണ് പൊലീസ് പിടികൂടിയത്. പണം കൈമാറാനുള്ള നീക്കത്തിനിടെ അഹമ്മദ് നഗറിൽ വച്ച് ഇവർ പൊലീസ് വലയിൽ വീഴുകയായിരുന്നു.

നേരത്തെ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു പിടിച്ചെടുത്തതിൽ അധികവും. ആയിരത്തിന്റെ 11,900 നോട്ടുകളും അഞ്ഞൂറിന്റെ 36,000 നോട്ടുകളുമാണുണ്ടായിരുന്നത്. നോട്ടുകൾ മറ്റൊരാൾക്ക് കൈമാറാനായിരുന്നു ഇവരുടെ നീക്കം. അതിനിടെ ഖഡക് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.

പിടിച്ചെടുത്ത പണത്തിൽ ഒരു കോടി രൂപ തന്റെയാണെന്നും ബാക്കി മറ്റ് പ്രവർത്തകരുടേതാണെന്നും ഗജേന്ദ്ര അഭാംഗി പൊലീസിന് മൊഴി നൽകി. ഇവർ ആർക്കാണ് പണം കൈമാറാൻ ശ്രമിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. വിജയ് ഷിൻഡേ, ആദിത്യ ഗവാൻ, സൂരജ് ജഗ്പത്, നവ്‌നാഥ് ഭൻണ്ടാഗലേ എന്നിവരെയാണ് ഗജേന്ദ്രയ്‌ക്കൊപ്പം പൊലീസ് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP