Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനം പറന്നുയരുമ്പോൾ ഇഷ്ടപ്പെട്ട എയർ ഹോസ്റ്റസിനെ വിളിച്ച് കോക്പിറ്റിൽ അടുത്ത സീറ്റിൽ ഇരുത്തി യാത്ര; സസ്പെൻഷനിലായ സ്പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസൻസും റദ്ദ് ചെയ്തു

വിമാനം പറന്നുയരുമ്പോൾ ഇഷ്ടപ്പെട്ട എയർ ഹോസ്റ്റസിനെ വിളിച്ച് കോക്പിറ്റിൽ അടുത്ത സീറ്റിൽ ഇരുത്തി യാത്ര; സസ്പെൻഷനിലായ സ്പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസൻസും റദ്ദ് ചെയ്തു

ന്യൂഡൽഹി: വിമാനത്തിന്റെ കോക്പിറ്റിൽ ആരേയും അനാവശ്യമായി കയറ്റരുതെന്നാണ് നിയമം. എന്നാൽ ഇവിടെ ഒരു പൈലറ്റിന് വിമാനം പറത്തണമെങ്കിൽ ഇഷ്ടക്കാരിയായ എയർഹോസ്റ്റസ് കോക്പിറ്റിൽ വേണം. എന്നാൽ പരാതി ഉയർന്നതോടെ പൈലറ്റിന് പണി കിട്ടി.

സ്‌പെയ്‌സ് ജെറ്റ് വിമാനത്തിലെ പൈലറ്റാണ് നടപടിക്ക് വിധേയമായത്. പൈലറ്റിലെ പരാതിയെ തുടർന്ന് സെപെയ്‌സ് ജെറ്റ് പുറത്താക്കി. ഇപ്പോൾ വ്യോമയാന മന്ത്രാലയം ഡയറക്ടർ ജനറൽ പ്രശ്‌നത്തിൽ ഇടപെട്ടു. പൈലറ്റിന്റെ ലൈസൻസ് കൂടി താൽകാലികമായി റദ്ദാക്കി. ഈ വിഷയത്തിൽ അന്വേഷണം നടത്തും. അതിന് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഫലത്തിൽ ഒരു വിമാനക്കമ്പനിക്ക് വേണ്ടിയും ഈ പൈലറ്റിന് വിമാനം പറത്താൻ കഴയില്ല. തെളിവുകളെല്ലാം എതിരായതിനാൽ ഉടൻ തന്നെ അന്വേഷണം പൂർ്ത്തിയാക്കി ലൈസൻസ് പൂർണ്ണമായും റദ്ദാക്കുമെന്നാണ് സൂചന.

ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു വിവാദം സംഭവം. കോ പൈലറ്റിനെ കോക്പിറ്റിൽ നിന്ന് പുറത്തിറങ്ങാൽ ആവശ്യപ്പെട്ട പൈലറ്റ്, എയർഹോസ്റ്റസിനെ അടുത്തിരിക്കാൻ അനുവദിക്കുകയായിരുന്നു. വിമാനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്ക് വിരുദ്ധമായിരുന്നു ഇത്. വിമാനത്തിലെ സഹ ജീവനക്കാരോട് പൈലറ്റ് മോശം ഭാഷയിൽ പെരുമാറുകയും ചെയ്തു. ഇതോടെയാണ് വിമാനക്കമ്പനിക്ക് പരാതി ലഭിക്കുന്നത്.

ഒരാഴ്ച മുമ്പായിരുന്നു സംഭവം. പൈലറ്റിനെതിരെ നടപടിയെടുത്ത ശേഷം വിഷയം വ്യോമയാന മന്ത്രാലയത്തേയും അറിയിച്ചു. കോക്പിറ്റിൽ എയർഹോസ്റ്റസുമായുള്ള യാത്രയെ ഗുരുതരമെന്ന് അവരും വിലയിരുത്തി. ഇതേ തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP