Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ധോണിയുടെ ആധാർ വിവരങ്ങൾ ട്വിറ്ററിൽ: ഭർത്താവിന്റെ ചിത്രമിട്ട് ട്വീറ്റ് ചെയ്ത കേന്ദ്ര മന്ത്രിയെ വിമർശിച്ച് ധോണിയുടെ ഭാര്യ സാക്ഷി

ധോണിയുടെ ആധാർ വിവരങ്ങൾ ട്വിറ്ററിൽ: ഭർത്താവിന്റെ ചിത്രമിട്ട് ട്വീറ്റ് ചെയ്ത കേന്ദ്ര മന്ത്രിയെ വിമർശിച്ച് ധോണിയുടെ ഭാര്യ സാക്ഷി

ന്യൂഡൽഹി: തന്റെ ഭർത്താവിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി.

ധോണി ആധാർ കാർഡെടുക്കാൻ വിരലടയാളം നൽകുന്ന ചിത്രം ട്വിറ്ററിലിട്ടതിനാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ സാക്ഷി വിമർശിച്ചത്. ഇതിലൂടെ ധോണിയെ സംബന്ധിച്ച് സ്വകാര്യവിവരങ്ങൾ പുറത്തായതാണ് സാക്ഷിയെ പ്രകേപിപ്പിച്ചത്. 'ഇനിയെന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? അപേക്ഷ ഉൾപ്പെടെ ആധാർ കാർഡ് വിവരങ്ങളെല്ലാം പൊതുമുതലായി മാറ്റിയിരിക്കുകയല്ലേ. നിരാശ തോന്നുന്നു'-എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം.

ആധാർ കാർഡിനായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യെ സഹായിക്കുന്ന ഏജൻസിയിൽനിന്നാണ് ധോണിയുടെ സ്വകാര്യ വിവരങ്ങൾ ചോർന്നത്. വിവാദത്തെ തുടർന്ന് ഏജൻസിയെ 10 വർഷത്തേക്ക് കരിമ്പട്ടികയിൽപ്പെടുത്തിയെന്ന് യുഐഡിഎഐ സിഇഒ അറിയിച്ചു.

ഇതിനിടെ കാര്യങ്ങൾ വിശദീകരിച്ചും സാക്ഷിയെ സമാധാനിപ്പിച്ചും രവിശങ്കർ പ്രസാദ് രംഗത്തെത്തി. കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദി പറഞ്ഞ, മന്ത്രി വ്യക്തി വിവരങ്ങൾ പുറത്തുവിട്ടതിനെതിരെ നടപടിയെടുക്കുമെന്നും ഉറപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP