Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവന് ഭീഷണിയുണ്ടെന്ന് ധോണിയുടെ ഭാര്യ; സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ നൽകി; അപേക്ഷ നൽകിയത് പിസ്റ്റളോ അല്ലെങ്കിൽ 0.32 റിവോൾവറോ കയ്യിൽ കരുതാനുള്ള അനുമതി തേടി

ജീവന് ഭീഷണിയുണ്ടെന്ന് ധോണിയുടെ ഭാര്യ; സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ നൽകി; അപേക്ഷ നൽകിയത് പിസ്റ്റളോ അല്ലെങ്കിൽ 0.32 റിവോൾവറോ കയ്യിൽ കരുതാനുള്ള അനുമതി തേടി

മറുനാടൻ ഡെസ്‌ക്‌

റാഞ്ചി: ജീവന് ഭീഷണിയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്ത് ആയുധ ലൈസൻസിന് അപേക്ഷ നൽകി.പിസ്റ്റൾ അല്ലെങ്കിൽ 0.32 റിവോൾവർ കയ്യിൽ കരുതാാനാണ് സാക്ഷി അനുമതി തേടിയത്.

താൻ വീട്ടിൽ മിക്കപ്പോഴും തനിച്ചായതിനാൽ ഭീഷണിയുണ്ടെന്ന് അവർ അപേക്ഷയിൽ സൂചിപ്പിച്ചു. കാലതാമസം കൂടാതെ തന്നെ ലൈസൻസ് അനുവദിക്കാൻ അധികൃതരോട് സാക്ഷി ആവശ്യപ്പെട്ടു. 9 മില്ലീമീറ്റർ പിസ്റ്റൾ ആയുധങ്ങൾക്ക് എം.എസ് ധോണിക്ക് 2010ൽ ആയുധ ലൈസൻസ് നൽകിയിരുന്നു.

ഒരേ സ്‌കൂളിൽ പഠിച്ചവരാണ് സാക്ഷിയും ധോണിയും ഇവരുവരും പ്രണയത്തിലായത് അപ്രതീക്ഷിതമായ കണ്ടുമുട്ടലോടെയായിരുന്നു. 2007 ഡിസംബറിൽ ഒരു ക്രിക്കറ്റ് മൽസരത്തിനായി കൊൽക്കത്തയിലെത്തിയ ധോണി താമസിച്ചത് താജ് ബംഗാൾ ഹോട്ടലിലായിരുന്നു. അതേ സമയം മാനേജ്മെന്റ് ട്രെയിനിയായി സാക്ഷി താജ് ബംഗാളിലുണ്ടായിരുന്നു.

ഹോട്ടൽമാനേജ്മെന്റിൽ ബിരുദപഠനത്തിനുശേഷം സാക്ഷിയുടെ ഇന്റേൺഷിപ്പ് അവസാനിക്കുന്ന ദിവസമാണ് ഇരുവരും തമ്മിൽ കാണുന്നത്. ധോണിയുടെ മാനേജർ യുദ്ധജിത്ത് ദത്ത സാക്ഷിയുടെ കോളേജ്മേറ്റായിരുന്നു. അങ്ങനെ യുദ്ധജിത്താണ് ഇരുവരെയും തമ്മിൽ പരിചയപ്പെടുത്തുന്നത്. അന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ധോണിയുടെ മനസിൽ അനുരാഗം മൊട്ടിട്ടു. ഈ പ്രണയം വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ഇരുവർക്കുമായി സിവയെന്ന് മകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP