Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടില സ്വന്തമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് പണം കൊടുക്കാൻ ശ്രമിച്ച കേസിൽ ദിനകരൻ പൊലീസ് കസ്റ്റഡിയിൽ; ഡൽഹി ക്രൈംബ്രാഞ്ച് അണ്ണാഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തത് നാലു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം; തീസ്ഹസാരി കോടതി അനുവദിച്ചത് അഞ്ചു ദിവസത്തെ കസ്റ്റഡി

രണ്ടില സ്വന്തമാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന് പണം കൊടുക്കാൻ ശ്രമിച്ച കേസിൽ ദിനകരൻ പൊലീസ് കസ്റ്റഡിയിൽ; ഡൽഹി ക്രൈംബ്രാഞ്ച് അണ്ണാഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തത് നാലു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം; തീസ്ഹസാരി കോടതി അനുവദിച്ചത് അഞ്ചു ദിവസത്തെ കസ്റ്റഡി

ന്യൂഡൽഹി: അണ്ണാ ഡിഎംകെയുടെ ചിഹ്നമായ രണ്ടില സ്വന്തമാക്കുന്നതിന്  തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ടി.ടി.വി. ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് ദിനകരനെ കസ്റ്റഡിയിൽ വിട്ടത്.

മുൻ മുഖ്യമന്ത്രി പനീർശെൽവം വിമതസ്വരം ഉയർത്തി പാർട്ടി പിളർത്തിയിരുന്നു. ശശികലപക്ഷം ഈ സമയം അണ്ണാഡിഎംകെ അമ്മ വിഭാഗമായി മാറി. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം സ്വന്തമാക്കാനായി ശശികലയുടെ അനന്തിരവനും പാർട്ടി ഡെപ്യുട്ടി ജനറൽ സെക്രട്ടറിയുമായ ദിനകരൻ തെരഞ്ഞെടുപ്പു കമ്മീഷനെ പണംകൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഡൽഹി ക്രൈംബ്രാഞ്ചാണ് ദിനകരനെ അറസ്റ്റ് ചെയ്തത്.

നാല് ദിവസം തുടർച്ചയായി ചോദ്യംചെയ്ത ശേഷമാണ് ബുധനാഴ്ച രാവിലെ ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനകരനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് മല്ലികാർജുനയും അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ഇടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറുമായി കരാർ ഉറപ്പിക്കാൻ ദിനകരനെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മല്ലികാർജുന അറസ്റ്റിലായത്.

രണ്ടില ചിഹ്നം സ്വന്തം പാർട്ടിക്ക് ലഭിക്കുന്നതിനുവേണ്ടി 50 കോടി രൂപനൽകി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ദിനകരൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP