Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദലിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുമുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണം; വിഭാഗീയത വളർത്തുന്ന രാഷ്ട്രീയ അജണ്ടയെ പിന്തുടരുന്നവരെയും കരുതിയിരിക്കുക: ആനുകാലിക സംഭവ വികാസങ്ങളെ അപലപിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ദലിതർക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുമുള്ള ആക്രമണങ്ങളെ ശക്തമായി നേരിടണം; വിഭാഗീയത വളർത്തുന്ന രാഷ്ട്രീയ അജണ്ടയെ പിന്തുടരുന്നവരെയും കരുതിയിരിക്കുക: ആനുകാലിക സംഭവ വികാസങ്ങളെ അപലപിച്ച് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ന്യൂഡൽഹി: ആനുകാലിക സംഭവ വികാസങ്ങളിൽ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്വാതന്ത്ര്യദിന സന്ദേശം. ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുണ്ടാകുന്ന അക്രമണങ്ങളെ ശക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. എഴുപതാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിഭാഗീയത വളർത്തുന്ന രാഷ്ട്രീയ അജണ്ടയെ പിന്തുടരുന്നതിനെതിരെയും സമൂഹത്തിൽ വർഗീയ ദ്രൂവീകരണമുണ്ടാക്കുന്ന സംഘങ്ങൾക്കും വ്യക്തികൾക്കുമെതിരെയും കരുതലോടെയിരിക്കാൻ രാഷ്ട്രപതി ആഹ്വാനം ചെയ്തു. സർക്കാരുകളെ തിരഞ്ഞെടുക്കുന്നതു മാത്രമല്ല ജനാധിപത്യമെന്നും രാഷ്ട്രപതി പൗരന്മാരെ ഓർമ്മിപ്പിച്ചു.

ലോകം ഭീകരതയുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിനെതിരെ നിരുപാധികം ഒറ്റക്കെട്ടോടെ പോരാടണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പ്രണബ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സുരക്ഷ നൽകാൻ സാധിക്കണം. അവരുടെ സുരക്ഷയിൽ വീഴ്ചവരുത്തിയാൽ സംസ്‌കാരമുള്ള സമൂഹമെന്നു പറയുന്നതിൽ അർഥമില്ല. അവശ വിഭാഗങ്ങൾക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളെ രാജ്യം ഒരുമിച്ച് ചെറുക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. മൂല്യങ്ങളുടെയും പരസ്പര നേട്ടവും പങ്കുവച്ചുകൊണ്ട് പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പ്രത്യേകിച്ച് നമ്മുടെ അയൽരാജ്യങ്ങളുമായി-രാഷ്ട്രപതി പറഞ്ഞു.

മഹാത്മാ ഗാന്ധിയെയും രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെയും അനുസ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശം ആരംഭിച്ചത്. പ്രണബ് മുഖർജിയുടെ അഞ്ചാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തരുത്. അവരെ സംരക്ഷിക്കാത്ത സമൂഹത്തെ സംസ്‌കാര സമ്പന്നരെന്ന് പറയാനാകില്ലെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.

ഇത് അഞ്ചാം തവണയാണ് സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം നിങ്ങളോട് സംസാരിക്കുന്നത്. പ്രതിപക്ഷ പാർട്ടിയും ഭരിക്കുന്ന പാർട്ടിയും സംയുക്തമായി രാജ്യത്തിന്റെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ചർച്ച നടത്തുന്നു. ജിഎസ്ടി ബിൽ പാസാക്കാൻ സാധിച്ചത് നമ്മുടെ ജനാധിപത്യത്തിന്റെ പക്വത കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മറ്റു രാജ്യങ്ങളുമായി മൂല്യങ്ങളും നേട്ടങ്ങളും പങ്കുവച്ച് മികച്ച ബന്ധം കെട്ടിപ്പടുക്കുകയാണെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP