Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ രാത്രിക്കുശേഷം ബഡ്ഷീറ്റിൽ രക്തക്കറ കണാത്തത് തെളിവായി അംഗീകരിച്ച് നാട്ടുകൂട്ടം; വിവാഹ പിറ്റേന്ന് വധു കന്യകയല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം നൽകി

ആദ്യ രാത്രിക്കുശേഷം ബഡ്ഷീറ്റിൽ രക്തക്കറ കണാത്തത് തെളിവായി അംഗീകരിച്ച് നാട്ടുകൂട്ടം; വിവാഹ പിറ്റേന്ന് വധു കന്യകയല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം നൽകി

ന്യാചർമ്മവും രക്തക്കറയുമൊക്കെ ഇപ്പോഴും കന്യകാത്വത്തിന്റെ തെളിവായി സ്വീകരിക്കുന്ന സമൂഹങ്ങൾ നമുക്കിടയിലുണ്ടെന്നത് അവിശ്വസനീയമായി തോന്നാം. എന്നാൽ, നാസ്സിക്കിലെ നാട്ടുകൂട്ടത്തിന് അതൊക്കെ പ്രധാനമാണ്. ആദ്യരാത്രിയിൽ വധുവുമായി ബന്ധപ്പെട്ടപ്പോൾ ബെഡ്ഷീറ്റിൽ രക്തം കണ്ടില്ലെന്ന പേരിൽ വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന് നാട്ടുകൂട്ടം അതംഗീകരിച്ചുനൽകുകയും ചെയ്തു.

കന്യകാത്വ പരിശോധനയിൽ യുവതി പരാജയപ്പെട്ടെന്നും വിവാഹ മോചനം വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. മെയ് 22-നായിരുന്നു വിവാഹം. ആദ്യരാത്രിയിൽ ഉപയോഗിക്കുന്നതിനായി നാട്ടുകൂട്ടം യുവാവിന് ഒരു വെള്ള വിരി നൽകുകയും ചെയ്തു. ആദ്യരാത്രിക്കുശേഷം ഈ ഷീറ്റ് തിരിച്ചുനൽകണമെന്നും ജാതിയുടെ അടിസ്ഥാനത്തിലുള്ള നാട്ടുകൂട്ടം ആവശ്യപ്പെട്ടിരുന്നു.

പിറ്റന്ന് ഷീറ്റുമായി നാട്ടുകൂട്ടത്തിന് മുന്നിലെത്തിയ യുവാവ് അതിൽ രക്തക്കറയില്ലെന്ന് കാണിച്ചു. ഇതോടെ വധു കന്യകയായിരുന്നില്ലെന്ന് പ്രഖ്യാപിച്ച നാട്ടുകൂട്ടം ബന്ധം വേർപെടുത്താനുള്ള അനുമതിയും നൽകി. വാർത്ത പുറംലോകമറിഞ്ഞതോടെ സന്നദ്ധ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടു.

സാമൂഹ്യപ്രവർത്തകരായ രഞ്ജന ഗവാൻഡെയും കൃഷ്ണ ചന്ദ്ഗുഡെയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി സത്യം തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടൊപ്പം സംസ്ഥാനത്ത് ഇതിനകം നിരോധിച്ചിട്ടുള്ള നാട്ടുകൂട്ടങ്ങളുടെ പ്രവർത്തനം നിയന്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ഇവർ ആലോചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP