Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റമുറി.. ആകെയുള്ളത് ഒരു ഫാനും ബൾബും; എന്നിട്ടും മുറുക്കാൻ കടക്കാരൻ രാജേഷിന് കിട്ടിയ വൈദ്യുതി ബിൽ 132 കോടിയുടേത്!

ഒറ്റമുറി.. ആകെയുള്ളത് ഒരു ഫാനും ബൾബും; എന്നിട്ടും മുറുക്കാൻ കടക്കാരൻ രാജേഷിന് കിട്ടിയ വൈദ്യുതി ബിൽ 132 കോടിയുടേത്!

ചാണ്ഡിഗഢ്: ദീപാവലി സമയത്ത് 132 കോടിയുടെ ലോട്ടറി അടിച്ചെന്ന് ആറിഞ്ഞാൽ ആഘോഷം ഗംഭീരമാകും. പക്ഷേ കൈയിൽ കിട്ടുന്നത് 132 കോടിയുടെ വൈദ്യുതി ബില്ലാണെങ്കിൽ ദീപാവലയിൽ അസ്വസ്ഥനാകും. ഹരിയാനയിലെ മുറുക്കാൻ കടക്കാരൻ രാജേഷ് പ്രതിസന്ധിയിലാണ്. 132 കോടി രൂപയുടെ വൈദ്യുത ബില്ലിലെ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതാണ് ആശങ്ക കൂട്ടുന്നത്.

ഹരിയാനയിലെ സാധാരണക്കാരനായ മുറുക്കാൻ കടക്കാരനാണ് രാജേഷ്. ദീപാവലിദിനം കൈയിൽ കിട്ടിയ വൈദ്യുതി ബിൽ കണ്ട് രാജേഷ് ഞെട്ടി. സോനിപത് ജില്ലയിലെ ഗൊഹാനയിലുള്ള രാജേഷിന്റെ ഒറ്റമുറി മുറുക്കാൻകടയുടെ പേരിൽ കിട്ടിയത് 132 കോടി രൂപയുടെ വൈദ്യുതിബിൽ. ഒക്‌ടോബർ മാസത്തെ ബില്ലാണിത്. കടയിലുള്ളതാവട്ടെ ഒരു ബൾബും ഒരു ഫാനും മാത്രം.

ബിൽ സൂക്ഷിച്ചു നോക്കി ക്യത്യം 132 കോടി രൂപ. തെറ്റിയടിച്ചതാണെന്ന് കരുതി അക്കത്തിലെ തുകയും വായിച്ചു നോക്കി. അതും ക്ൃത്യം 132 കോടി രൂപ. ബിൽതുക ശരിയാക്കിക്കിട്ടാൻ ഉത്തർ ഹരിയാന ബിജിലി വിതരൺ നിഗമിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് രാജേഷ്. തന്റെ കടയ്ക്ക് ഇത്രയും ബിൽ വരില്ലെന്ന് അവർ സമ്മതിക്കുമെന്ന പ്രതീക്ഷയിലാണ് രാജേഷ്. പക്ഷേ ഇത്രയും വലിയ പിഴവ് എങ്ങനെ വന്നുവെന്നതാണ് ഉയരുന്ന ചോദ്യം.

2007ൽ മുരാരിലാൽ എന്നയാളുടെ രണ്ട് കിടപ്പുമുറി മാത്രമുള്ള വീടിന് 234 കോടി രൂപയുടെ ബില്ലിട്ട ചരിത്രവുമുണ്ട് ഹരിയാന വൈദ്യുതി ബോർഡിന്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP