Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈ മെട്രോയിലെ 'ഉല്ലാസയാത്ര'ക്കിടെ സ്റ്റാലിൻ പ്രകോപനമില്ലാതെ സഹയാത്രികന്റെ മുഖത്തടിച്ചു; വീഡിയോ പുറത്തുവന്നതോടെ ഡിഎംകെ നേതാവിനെതിരെ ജയലളിത

ചെന്നൈ മെട്രോയിലെ 'ഉല്ലാസയാത്ര'ക്കിടെ സ്റ്റാലിൻ പ്രകോപനമില്ലാതെ സഹയാത്രികന്റെ മുഖത്തടിച്ചു; വീഡിയോ പുറത്തുവന്നതോടെ ഡിഎംകെ നേതാവിനെതിരെ ജയലളിത

ചെന്നൈ: തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം കെ സ്റ്റാലിൻ മെട്രോയാത്രക്കാരനെ മർദ്ദിച്ചതായി പരാതി. പുതുതായി ഉദ്ഘാടനം ചെയ്ത മെട്രോയിൽ സഹപ്രവർത്തകർക്കൊപ്പം ഉല്ലാസയാത്ര നടത്തുന്ന വേളയിലാണ് സ്റ്റാലിൻ പ്രകോപനമില്ലാതെ യാത്രക്കാരനെ മർദ്ദിച്ചത്. മുഖത്തടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സംഗതി വിവാദമായി. ഇതോടെ സ്റ്റാലിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി.

ഇന്നലെയായിരുന്നു സംഭവം. മൂന്നു സെക്കൻഡുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. കൈയുടെ പുറകുവശം കൊണ്ടാണ് സ്റ്റാലിൻ ഇയാളെ മർദിക്കുന്നത്. അയാൾ പുറകോട്ടുമാറുന്നതും വിഡിയോയിലുണ്ട്. അതേസമയം, ആരോപണം ഡിഎംകെ തള്ളിക്കളഞ്ഞു. വനിത യാത്രക്കാരുടെ അടുത്തുനിന്ന് മാറിനിൽക്കാനാണ് അയാളോട് ആവശ്യപ്പെട്ടതെന്ന് സ്റ്റാലിന്റെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തെ നിശിതമായി വിമർശിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഒരു എംഎൽഎക്കോ രാഷ്ട്രീയ നേതാവിനോ ചേർന്നതല്ല ഇതെന്ന് വിമർശിച്ചു. രാഷ്ട്രീയക്കാരുടെ മാന്യത അദ്ദേഹം കാത്തുസൂക്ഷിക്കണമായിരുന്നെന്നും വിമർശിച്ചു. അതേസമയം സ്റ്റാലിനെ പിന്തുണച്ച് മുൻ ഡിഎംകെ നേതാവും ഇപ്പോൾ കോൺഗ്രസ് നേതാവുമായ ഖുശ്‌ബു രംഗത്തെത്തി. സ്റ്റാലിൻ യുവാവിന്റെ മുഖത്തടിച്ചെന്ന് പറയാൻ സാധിക്കില്ലെന്നും ചെറുതായി തട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് ഖുശ്‌ബു പറഞ്ഞത്. ഇപ്പോഴത്തെ വിവാദം സ്റ്റാലിന്റെ ഇമേജ് തകർക്കൻ വേണ്ടി മാത്രമുള്ളതാണെന്നും ഖുശ്‌ബു പറഞ്ഞു. മുഴുവൻ വീഡിയോ ഖണ്ട ശേഷം മാത്രമേ ഇക്കാര്യത്തിൽ വിശദമായ അഭിപ്രായം പറയാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച്ചയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈ മെട്രോ ഉദ്ഘാടനം ചെയ്തത്. ഡിഎംഡികെ ലീഡർ വിജയകാന്ത് അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാർക്കൊപ്പമായിരുന്നു സ്റ്റാലിന്റെ മെട്രോയാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP