Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരെ കടിച്ചോടിച്ച് വളർത്തുനായ; കത്തിയുപയോഗിച്ച് നായയെ അക്രമിച്ചെങ്കിലും കടി വിട്ടില്ല; നായയുടെ കുര കേട്ട് സമീപവാസികൾ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു

പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരെ കടിച്ചോടിച്ച് വളർത്തുനായ; കത്തിയുപയോഗിച്ച് നായയെ അക്രമിച്ചെങ്കിലും കടി വിട്ടില്ല; നായയുടെ കുര കേട്ട് സമീപവാസികൾ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു

മറുനാടൻ ഡെസ്‌ക്‌

 ഭോപ്പാൽ: ഉണ്ട ചോറിനുള്ള നന്ദി കാണിച്ച് ഈ മിണ്ടാപ്രാണി. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തവരെയാണ് വളർത്തു നായ കടിച്ചോടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ച മധ്യപ്രദേശിലെ സഗാറിൽ ജില്ലയിൽ കരീല ഗ്രാമത്തിലാണ് സംഭവം. കൊതുകിനെ നശിപ്പിക്കാൻ വീടിന് പുറത്തിറങ്ങി പുകയിടുന്നതിനിടയിലാണ് പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ആക്രമിച്ചത്. കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ ഇവർ കുട്ടിയെ ഒരു കുടിലിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ ബഹളം കേട്ട് എത്തിയ നായ അക്രമികളിലൊരാളുടെ കാലിൽ ശക്തിയായി കടിച്ചു. കത്തി ഉപയോഗിച്ച് ഇവർ നായയെ ആക്രമിച്ചെങ്കിലും നായ വിടാൻ കൂട്ടാക്കിയില്ല. ദൃസാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നായയുടെ കുര കേട്ട് അടുത്തുള്ള വീട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐഷു അഹിർവാർ, പണ്ഡിറ്റ് അഹിർവാർ എന്നിവരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP