Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷി ജിൻ പിങിനെ 'ഇലവൻ' ജിൻ പിങെന്ന് തെറ്റായി ഉച്ചരിച്ചു; ദൂരദർശൻ ന്യൂസ് റീഡർക്ക് ജോലി പോയി

ഷി ജിൻ പിങിനെ 'ഇലവൻ' ജിൻ പിങെന്ന് തെറ്റായി ഉച്ചരിച്ചു; ദൂരദർശൻ ന്യൂസ് റീഡർക്ക് ജോലി പോയി

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ പേര് തെറ്റായി ഉച്ചരിച്ച ദൂർദർശൻ ന്യൂസ് റീഡറെ പിരിച്ചുവിട്ടു. ഷി ജിൻ പിങ്ങിന് പകരം 'ഇലവൻ' ജിൻ പിങ്ങെന്നാണ് ന്യൂസ് റീഡർ വായിച്ചത്. 'Xi' എന്നതിനെ റോമൻ ന്യൂമറിക്കലായ ഇലവൻ 'XI' എന്ന് തെറ്റിദ്ധരിച്ചതാണ് അബദ്ധമായത്.

രാത്രി ബുള്ളറ്റിനിലാണ് സംഭവം. സാധാരണ ഗതിയിൽ കാഷ്യൽ ന്യൂസ് റീഡേർസാണ് ഈ സമയം വാർത്ത വായിക്കുന്നത്. ഇത്തരത്തിൽ കാഷ്യൽ ന്യൂസ് റീഡറായി അടുത്ത സമയം ജോലിയിൽ കയറിയ ആളാണ് വാർത്ത വായിച്ചതെന്നാണ് സൂചന.

സംഭവം സത്യമാണെന്നും വാർത്താവതാരകയെ പുറത്താക്കിയെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രസാർ ഭാരതി സിഇഒ ജവഹർ സിർകർ പറഞ്ഞു. ഇത് ആദ്യമല്ല ഷി ജിൻ പിങ്ങിന്റെ പേര് തെറ്റായി ഉച്ചരിക്കുന്നത്. ഇതിനു മുമ്പും പല കിഴക്കനേഷ്യൻ നേതാക്കളുടെ പേര് മാദ്ധ്യമങ്ങൾ തെറ്റായി ഉച്ചരിച്ചിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP