Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിനും ഒരു ഡബിൾ ഡക്കർ സൂപ്പർഫാസ്റ്റ് ട്രയിൻ ലഭിച്ചേക്കും; മുകളിൽ എസി ചെയർമാത്രമുള്ള ചെന്നൈ-തിരുവനന്തപുരം ട്രയിൻ പരിഗണനയിൽ

കേരളത്തിനും ഒരു ഡബിൾ ഡക്കർ സൂപ്പർഫാസ്റ്റ് ട്രയിൻ ലഭിച്ചേക്കും; മുകളിൽ എസി ചെയർമാത്രമുള്ള ചെന്നൈ-തിരുവനന്തപുരം ട്രയിൻ പരിഗണനയിൽ

ഷൊർണൂർ: കേരളത്തിനും ഡബിൾ ഡെക്കർ സൂപ്പർഫാസ്റ്റ് തീവണ്ടി അനുവദിച്ചു. തിരുവനന്തപുരം-ചെന്നൈ റൂട്ടിലാണ് ഡബിൾ ഡെക്കർ ട്രയിൻ പരിഗണിക്കുന്നത്. ഡബിൾ ഡെക്കർ സൂപ്പർഫാസ്റ്റ് തീവണ്ടി റെയിൽവേ ഓക്ടോബറിൽ പുറത്തിറക്കുന്ന പുതിയ സമയപ്പട്ടികയിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരുവനന്തപുരം-ചെന്നൈ റൂട്ടാകും അവതരിപ്പിക്കുക.

ഡബിൾ ഡക്കർ ട്രയിനിന്റെ സാധ്യതകൾക്കായുള്ള പരിശോധനകൾ ആരംഭിച്ചതായാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. നിലവിൽ സതേൺ റെയിൽവേയിൽ ബാംഗ്ലൂർ-മദ്രാസ് റൂട്ടിൽ ഒരു ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് തീവണ്ടി ഓടുന്നുണ്ട്. കേരളത്തിലേതുൾപ്പെടെയുള്ള വൈദ്യുതലൈനുകളും മേല്പാലങ്ങളും തുരങ്കങ്ങളും തീവണ്ടിയുടെ സർവീസിനെ ബാധിക്കുമോയെന്നതാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. തീവണ്ടിയുടെ ഉയരം വർധിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം സർവീസിനെ ബാധിക്കും.

അത് പരിഹരിക്കാനായി ഉയരം അധികം വർധിപ്പിക്കാതെയാകും തീവണ്ടികൾ നിർമ്മിക്കുക. ബർത്തില്ലാത്ത രീതിയിൽ ഇരുന്ന് യാത്രചെയ്യാവുന്ന സൗകര്യമായിരിക്കും ഉണ്ടാകുക. സൂപ്പർ ഫാസ്റ്റായതിനാൽ ഡബിൾഡെക്കർ തീവണ്ടി സർവീസ് 14 മണിക്കൂറിനകം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് എത്തും. നിലവിൽ 17 മണിക്കൂറോളമെടുത്താണ് തീവണ്ടികൾ സർവീസ് നടത്തുന്നത്. മുഴുവൻ കോച്ചുകളും എയർകണ്ടീഷൻ ചെയ്ത തീവണ്ടിയാണ് പരിഗണിക്കുകയെന്നാണ് സൂചന.

ഓരോ കോച്ചിലും നൂറിലധികം പേരെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള ഡബിൾ ഡെക്കറുകളും ഉണ്ടാകും. 110 കിലോമീറ്റർ സ്പീഡും തീവണ്ടിക്ക് അനുവദിക്കുമെന്ന് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP