Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിശാപാർട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് സഹനടി റുക്‌സർ ഖാൻ മരിച്ചു; കൊലപാതകമെന്നു കുടുംബാംഗങ്ങൾ

നിശാപാർട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് സഹനടി റുക്‌സർ ഖാൻ മരിച്ചു; കൊലപാതകമെന്നു കുടുംബാംഗങ്ങൾ

മുംബൈ: നിശാപാർട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ബോളിവുഡ് സഹനടി റുക്‌സർ ഖാൻ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെയാണു സംഭവം. അതേസമയം, മുംബൈ സ്വദേശിയായ റുക്‌സറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.

സിനിമാമേഖലയിലുള്ള മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് റുക്‌സർ പാർട്ടി സംഘടിപ്പിച്ചത്. പായൽ, തൗഹിദ്, സമീർ എന്നിവരാണ് പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവർ. ഇതിൽ പായൽ വാടകയ്ക്ക് എടുത്ത വീട്ടിലാണ് പാർട്ടി നടന്നത്. വെളുപ്പിന് രണ്ടുമണിക്ക് പായൽ കുറച്ച് ബിയർ കാനുകളുമായി സ്വന്തം വീട്ടിലേക്ക് പോയി. ആ സമയത്ത് പാർട്ടി തുടർന്നു.

ഇതെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന റുക്‌സർ നേരം വെളുത്തിട്ടും ഉണർന്നില്ല. പാർട്ടിയുടെ ക്ഷീണം കാരണമാവാം ഉണരാത്തതെന്ന് കരുതിയ സുഹൃത്തുക്കൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. എന്നാൽ പിന്നീട് ഫോൺ വിളിച്ചിട്ടും റുക്‌സറിന്റെ പ്രതികരണം ഉണ്ടാകാതിരുന്നതാണ് മരണവിവരം പുറത്താകാൻ ഇടയായത്. തിരികെ വാടക വീട്ടിലെത്തിയ സുഹൃത്തുക്കൾ റുക്‌സറിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് എത്തി സുഹൃത്തുക്കളിൽനിന്ന് വിവരം ശേഖരിക്കുകയും ചെയ്തു.

എന്നാൽ തങ്ങളുടെ മകൾ ലഹരി ഉപയോഗിക്കില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിലാണ് റുക്‌സറിന്റെ കുടുംബം. മറ്റേതെങ്കിലും രീതിയിൽ റുക്‌സറിന് ലഹരി നൽകി ബോധം നശിപ്പിച്ചശേഷം ലൈംഗികമായി ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയമാണ് കുടുംബം ഉന്നയിക്കുന്നത്. പൊലീസ് മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷമാണ് സംഭവം കുടുംബത്തെ അറിയിക്കുന്നത്. കൂടാതെ റുക്‌സറിന്റെ വസ്ത്രം മാറിയിരുന്നതായും ഇതുകൊലപാതകമെന്ന സൂചന ഉറപ്പിക്കുന്നതായും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP