Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യപിച്ച് ലക്കുകെട്ട 17-കാരൻ സിംഹത്തെ കൊല്ലാൻ കൂട്ടിലേക്ക് ചാടി; അഹമ്മദാബാദ് മൃഗശാലയിൽ ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

മദ്യപിച്ച് ലക്കുകെട്ട 17-കാരൻ സിംഹത്തെ കൊല്ലാൻ കൂട്ടിലേക്ക് ചാടി; അഹമ്മദാബാദ് മൃഗശാലയിൽ ദുരന്തം ഒഴിഞ്ഞത് തലനാരിഴയ്ക്ക്

അഹമ്മദാബാദ്: ന്യുഡഹി മൃഗശാലയിൽ യുവാവിനെ കടുവ കടിച്ചുകൊന്നതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. അഹമ്മദാബാദിലും സമാനമായ സംഭവം ആവർത്തിക്കേണ്ടതായിരുന്നു. എന്നാൽ, ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. മദ്യപിച്ച് ലക്കുകെട്ട 17-കാരൻ സിംഹത്തെ കൊല്ലാൻ അതിന്റെ കൂട്ടിലേക്ക് ചാടുകയായിരുന്നു. സുരക്ഷാ ജിവനക്കാർ സമയോചിതമായി ഇടപെടുകയും പയ്യനെ വലിച്ച് പുറത്തിടുകയും ചെയ്തതുതൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.

അഹമ്മദാബാദിലെ കമലാ നെഹ്‌റു സുവോളജിക്കൽ പാർക്കിലാണ് സംഭവം. രാഹുൽ കുമാർ എന്ന കൗമാരക്കാരനാണ് കാണികളെ നടുക്കി സിംഹക്കൂട്ടിലേക്ക് ചാടിയത്. സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന കൂടിന്റെ വേലിയിലൂടെ വലിഞ്ഞുകയറി അകത്തേയ്കക്ക് ചാടുകയായിരുന്നു. സിംഹങ്ങളെ കൊല്ലുമെന്ന് അലറിവിളിച്ചുകൊണ്ട് അവയുടെ നേർക്ക് പാഞ്ഞുതുടങ്ങി. എന്നാൽ, സിംഹങ്ങൾ കിടക്കുന്ന സ്ഥലത്ത് എത്തുന്നതിനുമുമ്പ് നിലത്തുവീണുപോയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടികൂടാനായി. അതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായത്.

രാഹുലിനെ പിന്നീട് പൊലീസിൽ ഏൽപിച്ചു. താൻ മദ്യത്തിന്റെ ലഹരിയിലായിരുന്നുവെന്നും സിംഹത്തെ കൊല്ലാൻ സാധിക്കുമെന്ന് കരുതിയതുകൊണ്ടാണ് കൂട്ടിലേക്ക് ചാടിയതെന്നും രാഹുൽ പൊലീസിനോട് പറഞ്ഞു. പയ്യനെ താക്കീത് ചെയ്ത പൊലീസ് അവനെ മനോരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു. സിംഹങ്ങളിലേറെയും ഉറക്കമായിരുന്നതും സുരക്ഷാ ജീവനക്കാർ ഇവന്റെ പ്രവർത്തികൾ നേരത്തെ കണ്ടതിനാലുമാണ് അപകടം ഉണ്ടാകാതിരന്നതെന്ന് പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP