Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമെയ്ൽ അയക്കുന്നത് ഒരു കുറ്റമാണോ? ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളർ ആവശ്യപ്പെട്ട് ഇമെയ്ൽ അയച്ച മധ്യവയസ്‌ക്കൻ ബിഹാറിൽ അറസ്റ്റിൽ

ഇമെയ്ൽ അയക്കുന്നത് ഒരു കുറ്റമാണോ? ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളർ ആവശ്യപ്പെട്ട് ഇമെയ്ൽ അയച്ച മധ്യവയസ്‌ക്കൻ ബിഹാറിൽ അറസ്റ്റിൽ

ഗയ: ഇമെയ്ൽ അയക്കുന്നത് ഒരു കുറ്റമാണോ? അയയ്ക്കുന്നത് ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരിക്കാണെങ്കിൽ ഒരു പക്ഷേ അതൊരു കുറ്റമായി മാറിയേക്കാം. ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് ഇമെയ്ൽ അയച്ചെന്ന കുറ്റത്തിന് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യവയസ്‌ക്കനായ യുവാവിനാണ് അറസ്റ്റിലായത്.

ബഗാൽപൂർ ബെല്ലോർ സ്വദേശിയായ ഇനാം റാസ (49) എന്നയാളാണ് അറസ്റ്റിലായത്. ബിഹാറിൽ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളർ ആവശ്യപ്പെട്ടാണ് ഇയാൾ മെയിൽ അയച്ചത്. ബോധ് ഗയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുധീർ കുമാർ എന്നയാളുടെ ഇന്റർനെറ്റ് കഫെയിൽ എത്തിയ ഇനാം ഒബാമയ്ക്ക് ഈമെയിൽ അയക്കണമെന്നാവശ്യപ്പെടുകയായിരുന്നു.

ഇയാളുടെ ഇടപെടലിൽ സംശയം തോന്നിയ സുധീർ കുമാർ ഉടൻതന്നെ വിവരം പൊലീസിൽ അറിയിച്ചു. ഉറുദുവിൽ ഒബമയ്ക്കായി രണ്ടു പേജ് എഴുത്ത് ടൈപ്പ് ചെയ്ത് തയാറാക്കിയപ്പോഴേക്കും പൊലീസെത്തി ഇനാമിനെ അറസ്റ്റ് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയ വേളയിൽ അതിശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് ഇമെയില്‌ന്റെ പേരിൽ യുവാവിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP