Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം; റിക്ടർസ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും ബാധിച്ചത് ഇംഫാലിനെ; ആറ് പേർ മരിച്ചു, അമ്പതിലേറെ പേർക്ക് പരിക്ക്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം; റിക്ടർസ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും ബാധിച്ചത് ഇംഫാലിനെ; ആറ് പേർ മരിച്ചു, അമ്പതിലേറെ പേർക്ക് പരിക്ക്

കൊൽക്കത്ത: ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശും ഭൂട്ടാനുമായി അതിർത്തിപങ്കിടുന്ന രാജ്യങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. മണിപ്പുർ തലസ്ഥാനമായ ഇംഫാലിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ ആറ് പേർ മരിച്ചു. അമ്പതിലേറെ പേർക്ക് പരിക്കേറ്റു.

റിക്ടർസ്‌കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും പശ്ചിമബംഗാളിലും ഒഡിഷയിലും മണിപ്പൂരിലുമാണ് അനുഭവപ്പെട്ടത്. അസം, മണിപ്പുർ, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും ഭൂചലമുണ്ടായി. പുലർച്ചെ 4.32 നായിരുന്നു ഭൂചലനം.

ഇംഫാലിന് 29 കിലോമീറ്റർ പടിഞ്ഞാറ് 57 കിലോമീറ്റർ അടിയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി. ഇംഫാലിൽ വീടുകളും വലിയ കെട്ടിടങ്ങളും തകർന്നതായി പൊലീസ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ സിലിഗുരിയിൽ ഭൂചലനം അനുഭവപ്പെട്ടതായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു. ലോകത്തിലെ ആറാമത്തെ വലിയ ഭൂചലനസാധ്യതാ പ്രദേശമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP