Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹിന്ദു ഐക്യത്തിനു കളമൊരുക്കുന്നവർ രാജ്യത്തെ ഈ കാഴ്ച കൂടി കാണണം; തീർത്ഥാടന യാത്രയ്ക്കിടെ ക്ഷേത്രത്തിൽ പ്രവേശിച്ച 90കാരനെ കോടാലി കൊണ്ടു വെട്ടിയശേഷം കുടുംബാംഗങ്ങളുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ചു ചുട്ടുകൊന്നു; ബീഫ് തിന്നാൽ തല്ലിക്കൊല്ലുന്ന നാട്ടിൽ വീണ്ടും പൈശാചികമായ കൊലപാതകം

ഹിന്ദു ഐക്യത്തിനു കളമൊരുക്കുന്നവർ രാജ്യത്തെ ഈ കാഴ്ച കൂടി കാണണം; തീർത്ഥാടന യാത്രയ്ക്കിടെ ക്ഷേത്രത്തിൽ പ്രവേശിച്ച 90കാരനെ കോടാലി കൊണ്ടു വെട്ടിയശേഷം കുടുംബാംഗങ്ങളുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ചു ചുട്ടുകൊന്നു; ബീഫ് തിന്നാൽ തല്ലിക്കൊല്ലുന്ന നാട്ടിൽ വീണ്ടും പൈശാചികമായ കൊലപാതകം

നോയ്ഡ: ബീഫ് കഴിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിൽ നാട്ടുകൂട്ടം മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് ഉത്തർപ്രദേശിൽ നിന്നു മറ്റൊരു ദുരന്തവാർത്ത കൂടി. തീർത്ഥാടന യാത്രയുടെ ഭാഗമായി ക്ഷേത്രദർശനത്തിനെത്തിയ ദളിത് വയോധികനെ കോടാലി കൊണ്ടു വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ചു ചുട്ടുകൊന്നു.

ഉത്തർപ്രദേശിലെ ഹമീർപുരിയിലാണു സംഭവം. ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച 90 കാരനായ ദളിത് വയോധികനെയാണു കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നത്.

ബീഫ് കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാക്കി എന്ന മധ്യവയസനെ നാട്ടുകൂട്ടം ക്രൂരമായി കൊലപെടുത്തിയതിന് മണിക്കൂറുകൾ പിന്നിടുമ്പോളാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം അരങ്ങേറിയത്.

ഭാര്യയും മകൾക്കുമൊപ്പം മൈദാനി ബാബ ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ ചിമ്മ എന്നയാളാണ് ക്രൂരമായി കൊലചെയ്യപെട്ടത്. പിതൃക്കൾക്കുള്ള കർമങ്ങൾ ചെയ്യുന്നതിനായി ഗയയിലേക്കുള്ള തീർത്ഥാടന മധ്യേയാണ് ചിമ്മ മൈദാനി ബാബ ക്ഷേത്രത്തിലും എത്തിയത്.

എന്നാൽ, ക്ഷേത്രത്തിൽ പ്രവേശിക്കാൻ തുനിഞ്ഞ ചിമ്മ ദളിത് വംശജനാണെന്നു കണ്ടെത്തിയതോടെ എതിർപ്പുമായി ഒരു സംഘം എത്തുകയായിരുന്നു. സഞ്ജയ് തിവാരി എന്നയാളുടെ നേതൃത്വത്തിലാണ് അക്രമണം നടന്നതെന്നു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ച ചിമ്മയേയും കുടുംബത്തേയും തിവാരിയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപെട്ട് ചിമ്മ അപേക്ഷിച്ചിട്ടും വകവയ്ക്കാതെ ഇയാളെ കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് മണ്ണെണ്ണ ഉപയോഗിച്ച് ജീവനോടെ തീകൊളുത്തുകയുമായിരുന്നു.

ഭാര്യയും മകളും നിരവധി നാട്ടുകാരും നോക്കി നിൽക്കെയാണ് അക്രമം അരങ്ങേറിയത്. തിവാരിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ബീഫ് കഴിച്ചെന്നാരോപിച്ച് രണ്ടുദിവസം മുമ്പാണ് ഉത്തർപ്രദേശിൽ ഗ്രേറ്റർ നോയ്ഡയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കിനെ ക്രൂരമായി മർദിച്ചു കൊന്നത്. അഖ്‌ലാക്കിന്റെ ഉമ്മ അസ്ഗരിയുടെ മുഖത്ത് അക്രമികൾ ഇടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണം നടക്കുമ്പോൾ സഹായത്തിന് വിളിച്ചിട്ട് ഒരാൾപോലും തിരിഞ്ഞുനോക്കിയില്ലെന്നും ഇത്രയുംകാലം ജീവിച്ച മണ്ണ് ഉപേക്ഷിച്ചുപോകാനാണ് തോന്നുന്നതെന്നും അഖ്‌ലാക്കിന്റെ മകൾ സാജിദ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ഇവരുടെ വീടാക്രമിച്ച് അഖ്‌ലക്കിനെ ചിലർ ചേർന്ന് തല്ലിക്കൊന്നത്. പശുവിനെ കൊന്നെന്നും അതിന്റെ ഇറച്ചി കഴിച്ചെന്നും ആരോപിച്ചായിരുന്നു ഈ ക്രൂരത. നാട്ടിലെ അറിയപ്പെടുന്ന കർഷകത്തൊഴിലാളിയായിരുന്നു അഖ്‌ലക്ക്. അക്രമം നടക്കുമ്പോൾ ആരും തടയാൻ ചെന്നിരുന്നില്ല. തന്റെ സഹോദരന്റെ ജീവൻ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്നാണ് അഖ്‌ലക്കിന്റെ മകൾ സാജിദ പറഞ്ഞത്.

ഞെട്ടിക്കുന്ന ഈ സംഭവത്തിനു പിന്നാലെയാണു യുപിയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച ദളിത് വയോധികനെയും ചുട്ടുകൊന്നത്. ഹൈന്ദവ ഐക്യത്തിനുവേണ്ടി പ്രസംഗിക്കുമ്പോഴും ഇത്തരത്തിൽ നടക്കുന്ന നീചപ്രവർത്തികളെ കാണാതിരിക്കുകയും ചെയ്യുന്ന സംഘടനകളുടെ നിലപാടിനെ അപലപിച്ച് രാഷ്ട്രീയ - സാംസ്‌കാരിക പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP