Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളി ആഭരണം മോഷ്ടിക്കാൻ വീട്ടിൽ ഉറങ്ങിക്കിടന്ന എൺപതുകാരിയെ കൊന്ന് പാദങ്ങൾ അറുത്തെടുത്തു; രാജസ്ഥാനിൽ നിന്ന് ഒരു അരുംകൊലയുടെ കഥ

വെള്ളി ആഭരണം മോഷ്ടിക്കാൻ വീട്ടിൽ ഉറങ്ങിക്കിടന്ന എൺപതുകാരിയെ കൊന്ന് പാദങ്ങൾ അറുത്തെടുത്തു; രാജസ്ഥാനിൽ നിന്ന് ഒരു അരുംകൊലയുടെ കഥ

ഉദയ്പൂർ: ആഭരണം മോഷ്ടിക്കാൻ അക്രമികൾ ചെയ്തത് ദാരുണമായ കൊലപാതകം. വീട്ടിൽ ഉറങ്ങിക്കിടന്ന എൺപതുകാരിയുടെ കാലുകൾ വെട്ടിയരിഞ്ഞാണ് രാജസ്ഥാനിൽ മോഷ്ടാക്കൾ വെള്ളി ആഭരണം കവർന്നത്.

രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു ഗ്രാമത്തിൽ നാനി ബായി എന്നു വിളിക്കുന്ന എൺപതുകാരിയാണ് മോഷ്ടാക്കളുടെ ക്രൂരതയ്ക്കിരയായത്. കാലിലണിഞ്ഞിരുന്ന ഒരു കിലോഗ്രാം ഭാരം വരുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടിക്കാനാണ് കള്ളന്മാർ ഇവരെ കൊലപ്പെടുത്തി പാദങ്ങൾ അറുത്തെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏറെ സമയമായിട്ടും നാനി ബായിയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്ന നിലയിൽ ഇവരെ കണ്ടത്. പ്രദേശവാസികൾ ഉടൻ തന്നെ പ്രതാപ്‌നഗർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP